ഇന്ദീവരം പോലഴകുള്ളോള് ഇന്ദ്രധനുസ്സിൽ പിറന്നവള് | Indeevaram- Video Song | Vedikkettu Movie Song | Vishnu Unnikrishnan | Bibin George | Matinee Muzic

Easy PSC
0


 

ഇന്ദീവരം പോലഴകുള്ളോള്

ഇന്ദ്രധനുസ്സിൽ പിറന്നവള്

കുന്തിരിക്കത്തിൻ മണമുള്ളോള് 

ചെഞ്ചുണ്ടിൽ വിരിയും 

കരിക്കിൻ പൂള്


ഇന്ദീവരം പോലഴകുള്ളോള്

ഇന്ദ്രധനുസ്സിൽ പിറന്നവള്

കുന്തിരിക്കത്തിൻ മണമുള്ളോള് 

ചെഞ്ചുണ്ടിൽ വിരിയും 

കരിക്കിൻ പൂള്


കാണാൻ എന്തൊരു ചന്തമാണത്

കേൾക്കാനെന്തൊരു ഇമ്പമാണത്

കാണാൻ എന്തൊരു ചന്തമാണത്

കേൾക്കാനെന്തൊരു ഇമ്പമാണത്കണ്ണാരം പൊത്തിക്കളിച്ചപ്പോള്

കണ്ണിമവെട്ടാതെ നോക്കിയോള്

കണ്ണിമാങ്ങാച്ചാറിൻ എരിവുള്ളോള്

കണ്ണീരു കണ്ടാലലിയുന്നോള്


കാണാൻ എന്തൊരു ചന്തമാണത്

കേൾക്കാനെന്തൊരു ഇമ്പമാണത്


പാദാംഗതങ്ങളണിഞ്ഞവള്

പാലക്കാമോതിരമിട്ടവള്

പാലപ്പം പോലെ വെളുത്തവള്

പാമുള്ളനെപ്പോലെ തിളക്കുന്നോള്


കാണാൻ എന്തൊരു ചന്തമാണത്

കേൾക്കാനെന്തൊരു ഇമ്പമാണത്കുന്നിക്കുരുപോൽ മറുകുള്ളോള്

കുങ്കുമം നെറ്റിയിൽ ചാർത്തിയോള്

കൂവളമാല കൊരുത്തവള്

കുമുദിനിപ്പൊയ്കയിൽ നീന്തിയോള്


കാണാൻ എന്തൊരു ചന്തമാണത്

കേൾക്കാനെന്തൊരു ഇമ്പമാണത്


ആലിലപോലെയാടുന്നവള്

ചീരെലപോലെ ചുവന്നവള്

പേരയിലത്തളീർ കിള്ളിയോള്

കാതിലക്കിന്നാരം ചൊല്ലിയോള്


കാണാൻ എന്തൊരു ചന്തമാണത്

കേൾക്കാനെന്തൊരു ഇമ്പമാണത്


വെള്ളിക്കൊലുസിട്ട പെണ്ണിവള്

വെള്ളാരങ്കല്ലു പെറുക്കിയോള്

കൈവെള്ളയിൽ നുള്ളീട്ട് ഓടിയോള്

വള്ളിപോലെന്നിൽ പടർന്നവള്


കാണാൻ എന്തൊരു ചന്തമാണത്

കേൾക്കാനെന്തൊരു ഇമ്പമാണത്


കാവിൽ വിളക്ക് തെളിച്ചവള്

കാത്തിരിക്കാന്ന് പറഞ്ഞവള്

കണ്ണോടു കണ്ണായിരുന്നവള്

മണ്ണോട് മണ്ണായ് മറഞ്ഞവള്കാണാൻ എന്തൊരു ചന്തമാണത്

കേൾക്കാനെന്തൊരു ഇമ്പമാണത്

കാണാൻ എന്തൊരു ചന്തമാണത്

കേൾക്കാനെന്തൊരു ഇമ്പമാണത്


കാണാൻ എന്തൊരു ചന്തമാണത്

കേൾക്കാനെന്തൊരു ഇമ്പമാണത്

കാണാൻ എന്തൊരു ചന്തമാണത്

കേൾക്കാനെന്തൊരു ഇമ്പമാണത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !