1,799 രൂപയ്ക്ക് മികച്ച സവിശേഷതകളുമായി ബോൾട്ട് മിറാഷ് സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു.

3dVisualiZation
0

 1,799 രൂപയ്ക്ക് മികച്ച സവിശേഷതകളുമായി ബോൾട്ട് മിറാഷ് സ്മാർട്ട് വാച്ച് ഇന്ത്യയിൽ  അവതരിപ്പിച്ചു.




ബോൾട്ട് മിറാഷ് സ്മാർട്ട് വാച്ചിന് നിലവിൽ 1799 രൂപയാണ് വില. വൈകാതെ തന്നെ വാച്ചിന്റെ വില 2,199 രൂപയായി ഉയരും. 

ആകർഷകമായ ഡിസൈനും മികച്ച ഫീച്ചറുകളുമായിട്ടാണ് വാച്ച് വന്നിരിക്കുന്നത്.

മികച്ച സവിശേഷതകളുള്ള,  ഇന്ത്യയിലെ സ്മാർട്ട് വാച്ച് വിപണിയിൽ കുറഞ്ഞ വിലയിൽ ഡിവൈസുകൾ അവതരിപ്പിച്ചുകൊണ്ട് കൂടുതൽ ജനപ്രിതി നേടിയ ബ്രാൻ്റുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ബ്രാൻ്റാണ് ബോൾട്ട്.

ഇപ്പോൾ ബ്രാന്റ് പുതിയൊരു ബജറ്റ് സ്മാർട്ട് വാച്ച് കൂടി പുറത്തിറക്കിയിരിക്കുകയാണ്. 

ബോൾട്ട് മിറാഷ് (Boult Mirage) എന്ന വാച്ചാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം ഡിസൈനുള്ള മികച്ചൊരു വാച്ചാണ് ബോൾട്ട് മിറാഷ്.  ഡിസൈനിന് പുറമേ ആകർഷകമായ സവിശേഷതകളും ബോൾട്ട് മിറാഷ് സ്മാർട്ട് വാച്ചിലുണ്ട്.

പുതിയ ബോൾട്ട് മിറാഷ് സ്മാർട്ട് വാച്ചിൽ എച്ച്ഡി ഡിസ്‌പ്ലേയോടെപ്പം ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമായിട്ടാണ് ബോൾട്ട് മിറാഷ് വരുന്നത്. 

കമ്പനി വാച്ചിൽ 120ൽ അധികം സ്‌പോർട്‌സ് മോഡുകളും നൽകിയിട്ടുണ്ട്. 



ഈ ഫീച്ചറുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന വിപണിയിലെ അപൂർവ്വം വാച്ചുകളിലൊന്നാണ് ബോൾട്ട് മിറാഷ് എന്ന് കമ്പനി അവകാശപ്പെടുന്നു.

വാച്ച് വാങ്ങാനായി ഈ ലിങ്കിൽ ക്ശിക്ക് ചെയ്യുക

https://www.boultaudio.com/products/mirage



 പ്രീമിയം ഡിസൈനുള്ള വാച്ചിൽ ഹെൽത്ത്, ഫിറ്റ്നസ് ഫീച്ചറുകളും ബോൾട്ട് നൽകിയിട്ടുണ്ട്. ഈ വാച്ചിന്റെ വിലയും സവിശേഷതകളും പരിശോധിക്കാം.



വിലയും ലഭ്യതയും

ബോൾട്ട് മിറാഷ് സ്മാർട്ട് വാച്ച് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.boultaudio.com ലും, ഫ്ലിപ്പ്കാർട്ടിലും വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. 

1,799 രൂപയാണ് ഈ വാച്ചിന്റെ ലോഞ്ച് വില.എന്നാ ഈ വില പരിമിതമായ കാലത്തേക്ക് മാത്രമുള്ളതായിരിക്കും എന്നാണ് പുറത്തു വരുന്നത്. പിന്നീട് വാച്ചിന് വില  2,199 രൂപയായി ഉയർന്നേക്കും.

സിങ്ക് അലോയ് ഫ്രെയിം, മെറ്റാലിക് സ്ട്രാപ്പുകൾ എന്നിവയുമായിട്ടാണ് വാച്ച് വരുന്നത്. ഇനോക്സ് സ്റ്റീൽ, ആംബർ ബ്ലൂ, കോൾ ബ്ലാക്ക് എന്നിവയാണ് മെറ്റാലിക് സ്ട്രീപ്പിന്റെ നിറങ്ങൾ. 





സവിശേഷതകൾ

ബോൾട്ട് മിറാഷ് സ്മാർട്ട് വാച്ചിൽ കനംകുറഞ്ഞ മെറ്റൽ ഫ്രെയിമായതു കൊണ്ട്തന്നെ മെലിഞ്ഞതും സ്റ്റൈലിഷുമായ ഡിസൈനാണ് വാച്ചിന്റെ ഏറ്റവും വലിയ ആകർഷണം. 

360x360 പിക്സൽ റെസല്യൂഷനോട് കൂടിയ 1.39 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് വാച്ചിലുള്ളത്. ഈ ഡിസ്പ്ലെ ഷാർപ്പും മികച്ചതുമായ വിഷ്വൽസ് നൽകുന്നു.

 ബോൾട്ട് മിറാഷ് സ്മാർട്ട് വാച്ചിന് ഐപി67 വാട്ടർ റെസിസ്റ്റന്റ് റേറ്റിങ്ങുമുണ്ട്. അതുകൊണ്ട് തന്നെ വർക്കൗട്ട് ചെയ്യുമ്പോഴും മഴയത്തും വാച്ച് ഉപയോഗിക്കാവുന്നതാണ്.







ഫിറ്റ്നസ് ഫീച്ചറുകൾ

ഫിറ്റ്‌നസ് പ്രേമികൾക്ക് മികച്ച ഓപ്ഷനാണ് ബോൾട്ട് മിറാഷ് സ്മാർട്ട് വാച്ച് നൽകുന്നത്.

ഓട്ടം, നടത്തം, സൈക്ലിംഗ് എന്നിവയടക്കമുള്ള നിരവധി തരത്തിലുള്ള വർക്ക്ഔട്ടുകൾ ട്രാക്ക് ചെയ്യുന്നതിന് 120ൽ അധികം സ്‌പോർട്‌സ് മോഡുകളുമായിട്ടാണ് ഈ സ്മാർട്ട് വാച്ച് വരുന്നത്. 

നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവും ഫിറ്റ്‌നസും ട്രാക്കുചെയ്യുന്നതിന് സ്‌മാർട്ട് വാച്ചിൽ ഇൻബിൾഡ് ഹാർട്ട്ബീറ്റ് മോണിറ്ററും നൽകിയിട്ടുണ്ട്. ബ്ലഡ് ഓക്‌സിജൻ മോണിറ്റർ, സ്ലീപ്പ് ട്രാക്കർ എന്നിവയും വാച്ചിൽ നൽകിയിരിക്കുന്നു.












ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !