സുരേഷ് ഗോപിയും ബിജു മേനോനും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗരുഡൻ’ സിനിമയ്ക്ക് മികച്ച പ്രതികരണം നേടി പ്രദർശ്ശനം തുടരുന്നു.
ഹിറ്റ് ചിത്രമായ 'അഞ്ചാം പാതിര’യ്ക്കു ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്നു. മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസിറ്റൻ സ്റ്റീഫൻ ചിത്രം നിർമിക്കുന്നു. അരുൺ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മത്സരിച്ച് അഭിനയിക്കുന്ന സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും പ്രകടനം തന്നെയാണ് പ്രധാന ആകർഷണം.
നീതിക്കുവേണ്ടി പോരാടുന്ന പൊലീസ് ഓഫിസറുടെയും ഒരു കോളജ് പ്രഫസറുടെയും ജീവിതമാണ് ഈ സിനിമയുടെ പ്രമേയം.
കേരള ആംഡ് പൊലീസിന്റെ കമാൻഡന്റ് ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളജ് പ്രഫസറുടെ വേഷമാണ് ബിജുമേനോൻ ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയും ഉള്ള നിഷാന്ത് ഒരു നിയമ പ്രശ്നത്തിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
ഗരുഡൻ നിലൂടെ ത്രില്ലറുകളിൽ വേറിട്ട ദ്യിശ്യാനുഭവം ഒരുക്കുകയാണ് മിഥുൻ മാനുവൽ തോമസ്