26,999 രൂപക്ക് റീൽമി ജി ടി 6ടി ആമസോൺ ഫ്രീഡം ഫെസ്റ്റിവലിൽ | Realmi GT 6T | Amazon Great Freedom Sale

nCv
0

Realmi GT 6T

26,999 രൂപക്ക് റീൽമി ജി ടി 6ടി ആമസോൺ ഫ്രീഡം ഫെസ്റ്റിവലിൽ | Realmi GT 6T | Amazon Great Freedom Sale

റിയൽമിയുടെ പുതിയ സ്മാർട്ഫോൺണ് റിയൽമി ജി ടി 6ടി . മികച്ച പ്രവർത്തനക്ഷമത നൽകുന്ന ഫോണിൽ snapdragan 7+ ജെൻ 3 ചിപ്പ്സെറ്റാണ് നൽകിയിരിക്കുന്നത്. ജനറേറ്റീവ് സംവിധാനങ്ങളുടെ പ്രവർത്തനത്തിന് അനുയോജ്യമായ ചിപ്പ് ആണ് ഇത്.

റിയൽമി ജി ടി 6 ടി യുടെ ബേസ് മോഡൽ 8ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റാണ് നൽകിയിരിക്കുന്നത്. ഇതിനു 30,999 രൂപയാണ് വിലവരുന്നത് . എന്നാൽ ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ ഭാഗമായി 4000 രൂപ ഡിസ്‌കൗണ്ട് പ്രൈസിൽ 26,999 രൂപക്ക് ഇപ്പോൾ ഫോൺ സ്വന്തമാകാൻ സാധിക്കും.

6.79 ഇഞ്ച് 1.5കെ റെസലൂഷൻ സ്ക്രീൻ, 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള സ്ക്രീൻ ആണ് റിയൽമി ജിടി 6ടി ഫോണിന് നൽകിയിരിക്കുന്നത്.



6000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ഉണ്ട് വിപണിയിൽ ബ്രൈറ്റ്നസ് കൂടുതലുള്ള ഫോണുകളിൽ ഒന്നാണ് റിയൽമി ജി ടി 6ടി.

കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണമുണ്ട്. ഐപി 65 വാട്ടര്‍ ഡസ്റ്റ് റെസിസ്റ്റന്‍സ് സര്‍ട്ടിഫിക്കേഷനുള്ള ഫോണ്‍ ആണിത്. ഡ്യൂവൽ നാനോ സിംകാർഡ് സ്ലോട്ടുകൾ ആണ് ഫോണിൽ നൽകിയിരിക്കുന്നത്. ബ്ലൂടൂത്ത് 5.4 കണക്ടിവിറ്റിയും എൻഎഫ്‍സി സെക്യൂരിറ്റി ചിപ്പും ഇതിൽ നൽകിയിരിക്കുന്നു.

50 എംപി പ്രൈമറി ക്യാമെറയും 8 എംപി അൾട്രാ ഡ്യൂവൽ ക്യാമറയും , 32 എംപി സെൽഫി ക്യാമറയും റിയൽമി ജി ടി 6ടിയുടെ മാറ്റുകൂട്ടുന്നു. 4കെ റെക്കോർഡിങ് സൗകര്യം നൽകിയിട്ടുണ്ട് . 5500 എംഎച്ച് ബാറ്ററിയിൽ 100 വാട്സ് ഫാസ്റ്റ് ചാർജിങ് സംവിധാനവും നൽകിയിട്ടുണ്ട് റീൽമി.

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !