മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെ?

nCv
0

Health Tips : മഞ്ഞളെന്ന അത്ഭുത ഔഷധം

എല്ലാ അടുക്കളയിലെ ഒരു പ്രധാന ചേരുവയാണ് മഞ്ഞൾ. പാചകത്തിൽ മാത്രമല്ല, സൗന്ദര്യ വർധകത്തിനും ചർമ്മ പ്രശ്നങ്ങൾക്കും മഞ്ഞൾ നല്ലപോലെ ഉപയോഗിക്കാറുണ്ട്. 


മഞ്ഞളിൻ്റെ ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ രോഗപ്രതിരോധത്തെ ബാധിക്കുന്ന സന്ധിവാതം, ടെൻഡോണൈറ്റിസ്, ബർസിറ്റിസ് എന്നിവയ്ക്ക എതിരെ പോരാടുകയും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. 
ഈ ഫലം ലഭിക്കുന്നതിനായി 14 ദിവസം തുടർച്ചായി മഞ്ഞൾപ്പൊടി കഴിക്കാനാണ് ഡിജിറ്റൽ ക്രിയേറ്ററായ ഡോ. ബെർഗ് പറയുന്നത്.



രണ്ടാഴ്ച സ്ഥിരമായി മഞ്ഞൾ  കഴിച്ചാൽ ശരീരത്തിൽ വിവിധ മാറ്റങ്ങൾ ഉണ്ടവും എന്നാണ് പഠനങ്ങൾ പറയുന്നത്.

ശരീരത്തിലെ ട്രൈഗ്ലിസറൈഡിൻ്റെ അളവും എൽഡിഎൽ കൊളസ്ട്രോളും കുറയ്ക്കാൻ മഞ്ഞൾ സഹായിക്കുന്നു.



മഞ്ഞളിൽ പ്രധാനമായും ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ്, ആൻ്റി-കാർസിനോജെനിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.അതിനാൽ ഏത് ശരീരത്തിലെ മുറിവുകൾ വേഗത്തിൽ ഉണങ്ങുന്നതിനും മുറിവിലെ അണുബാധ നിയന്ത്രിക്കുന്നതിനും മഞ്ഞൾ  വളരെ നല്ലതാണ്.
Manjal



മഞ്ഞൾ സ്ഥിരമായി ഉപയോഗിക്കുന്നത് വഴി ശരീരത്തിൽ ഉണ്ടാവുന്ന ഗ്യാസ്ട്രിക് ജ്യൂസിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും വയറിലെ അസ്വസ്ഥത കുറക്കുകയും ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുകയും ശരീരത്തിലെ അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കാനും  മഞ്ഞൾ  സഹായിക്കുന്നു. മഞ്ഞളിലെ കുർക്കുമിൻ ബാക്ടീരിയ ഇൻഫക്ഷനുകൾക്കെതിരെ പ്രവർത്തിക്കും.
ചില്ലറക്കാരനല്ല മഞ്ഞൾ



എന്നാൽ അമിതമായി മഞ്ഞൾ കഴിക്കുന്നത് ചിലരിൽ അലർജി ഉണ്ടാക്കാൻ സാധ്യതയുണ്ട്. 


വയറിളക്കം പോലെയുള്ള ദഹന പ്രശ്നങ്ങൾക്ക് മഞ്ഞൾ  കാരണമാകും. മഞ്ഞളിൽ അധികമായി കാൽസ്യം ഓകസലേറ്റ് അടങ്ങിയിട്ടുണ്ട് ഇത് വൃക്കയിൽ കല്ല് രൂപപ്പെടുന്നതിന് കാരണമാകും.

(വിദ​ഗ്ധരുടെ ഉപദേശം തേടിയതിനു ശേഷം മാത്രം ഇവയെല്ലാം പിന്തുടരാൻ ശ്രദ്ധിക്കുക.)
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !