രാവിലെ രുചികരമായ വെള്ളയപ്പം ഉണ്ടാക്കാം

nCv
0

 വെള്ളയപ്പം

വെള്ളയപ്പം | Vellayappam | Recipe | പ്രഭാത ഭക്ഷണം | Morning Food |


വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും രുചികരവും ലളിതവുമായ ഒരു പ്രഭാത ഭക്ഷണമാണ് വെള്ളയപ്പം. പ്രായവ്യക്ത്യാസമില്ലാതെ എല്ലാവര്ക്കും കഴിക്കാവുന്ന ഒന്നാണ് വെള്ളയപ്പം. ഗ്രേവിയുള്ള കറികളാണ് വെള്ളയപ്പത്തിനോടൊപ്പം കൂടുതൽ അനുയോജ്യം.

ചേരുവകൾ

വറുത്ത അരിപൊടി - 4 കപ്പ്

ചെറു ചൂടുവെള്ളം - 1 കപ്പ്

വെള്ളം - 3 കപ്പ്

ഈസ്റ്റ് - 1/2 ടീ സ്പൂൺ

പഞ്ചസാര - 2 ടേബിൾ സ്പൂൺ

തേങ്ങ ചിരണ്ടിയത് - 2 കപ്പ്

ഉപ്പ് - ആവിശ്യത്തിന്

വെള്ളയപ്പം | Vellayappam | Recipe | പ്രഭാത ഭക്ഷണം | Morning Food |



തയ്യാറാക്കുന്ന വിധം

ഒരു കപ്പ് ചെറു ചൂടുവെള്ളം ഈസ്റ്റും പഞ്ചസാരയും ചേർത്ത് 30 മിനിറ്റ് നേരം വെക്കുക ( വെള്ളത്തിന്റെ ചൂട് കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം).

ടേബിൾ സ്പൂൺ അരിപൊടി 2 കപ്പ് വെള്ളത്തിൽ കലക്കി തുടർച്ചയായി ഇളക്കി 4 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാൻ വെക്കുക.

തണുത്ത ശേഷം മിശ്രിതവും , ബാക്കിയുള്ള അരിപ്പൊടിയും , ഈസ്റ്റും ചേർത്ത വെള്ളവും, ചിരണ്ടിയ തേങ്ങയും, ഉപ്പ് , ഒരു കപ്പു വെളളം എന്നിവ യോജിപ്പിച്ചു നന്നായി അരച്ചെടുക്കുക .

മാവ് 8 മണിക്കൂർ ചൂടുള്ള അന്തരീക്ഷത്തിൽ പുളിയ്ക്കാൻ വെക്കുക. ( മാവ് പുലിക്കുമ്പോൾ അളവ് കൂടുന്നതിനാൽ മാവ് ഒഴിച്ചുവെക്കാൻ എടുക്കുന്ന പാത്രം മാവിന്റെ ഇരട്ടി ഉൾകൊള്ളാൻ കഴിയുന്നതായിരിക്കണം).

ഒരു നോൺസ്റ്റിക് പാൻ ചൂടാക്കി അൽപ്പന് എണ്ണ പുരട്ടിയ ശേഷം മാവൊഴിച്ചു പരത്തി ( 2 ദോശയുടെ കനത്തിൽ ) ഇരു വശവും മരിച്ചിട്ട് ചുട്ടെടുക്കുക.

ഓരോ തവണയും അപ്പം ചുടുന്നതിനായി മാവ് എടുക്കുമ്പോൾ നന്നായി ഇളക്കി എടുക്കാൻ ശ്രദ്ധിക്കണം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !