Angu Vaana Konilu malayalam lyrics Song | ARM | Tovino Thomas Krithi Shetty |Jithin Laal | Dhibu Ninan Thomas

nCv
0

അങ്ങ് വാന കോണില് മിന്നി നിന്നൊരമ്പിളി | ARM

angu vaana konilu


അങ്ങ് വാന കോണില്

മിന്നി നിന്നൊരമ്പിളി

അമ്പിളിക്കലക്കുള്ളില്

ചോരക്കൺ മുയൽ ...


ഇങ്ങ് നീല തുരുത്തില്

നീർപ്പരപ്പി നിഴലിടും

അമ്പിളിക്കലക്കുള്ളില്

ആമക്കുഞ്ഞനോ...


ആമക്കുറുമ്പനന്ന്..

നെഞ്ചത്ത് വെറ്റിലച്ചെലവുമായ് ..

താനേ വലിഞ്ഞുകേറി..

തുരുത്തിൽ എങ്ങോ പതുങ്ങിയല്ലോ...


താരക്കൊളുത്തുള്ളൊരാ..

ചേലൊക്കും വെറ്റിലച്ചെല്ലത്തിലോ...

ഭൂമിയപ്പാടെ മൂടും

അത്രയും വെറ്റിലയിട്ടുവെക്കാം...


കുഞ്ഞിളം... വാവേ,

കഥ കേട്ട്... മെല്ലെ,

മിഴി പൂട്ട്... മാറിൻ.. ചൂടിൽ

ഉറങ്ങ്, ഉറങ്ങ്


പൊന്നെ... തളരാതെ ..

ഓമൽ... ചിരിയോടെ..

കൊഞ്ചി... കളിയാടി..

വളര്... വളര്...


മ്ഹ്മ് , മ്മ്മ് , മ്ഹ്മ് , മ്മ്മ്

മ്ഹ്മ് , മ്മ്മ്

ഉറങ്ങ്... ഉറങ്ങ്...


മ്ഹ്മ് , മ്മ്മ് , മ്ഹ്മ് , മ്മ്മ്

മ്ഹ്മ് , മ്മ്മ്

ഉറങ്ങ്... ഉറങ്ങ്...



നീ നടന്ന് പോകുമാ..

നീണ്ടു നീണ്ട പാതയിൽ..

കൈവിരൽ പിടിക്കുവാൻ

കൂടെ ആരിനി..


........

......

........

......


എതിരെ നിന്നതേതുമേ...

താനേ അങ്ങ് നീക്കുവാൻ...

ചാല് തീർത്തുമെത്തുമെ...

നീരൊഴുക്കുകൾ..


തൊട്ടു തലോടിക്കൊണ്ട്...

കാറ്റില്ലേ... നൊമ്പരം മാറ്റിടുവാൻ...

ആകാശനക്ഷത്രങ്ങൾ..

ദിക്കെല്ലാം.. തെറ്റാതെ കാട്ടിത്തരും ..


മൂടുന്നിരുട്ടകറ്റാൻ..

തീയെന്നും മുന്നിൽ തെളിഞ്ഞുണരും...

നീയെന്ന വിത്തെടുത്തു..

മണ്ണൊരു കാടാക്കി മാറ്റിത്തരും..



കുഞ്ഞിളം വാവേ,

കഥ കേട്ട്.. മെല്ലെ..

മിഴി പൂട്ട് ..മാറിൻ ചൂടിൽ..

ഉറങ്ങ്... ഉറങ്ങ് ...


പൊന്നെ... തളരാതെ...

ഓമൽ... ചിരിയോടെ...

കൊഞ്ചി... കളിയാടി..

വളര്... വളര്...


ഉയർന്നു... വാ... ഉയർന്നു വാ...

തടാകളെ... നീ.. ഉടച്ചു വാ...

ഉയർന്നു... വാ... ഉയർന്നു വാ...

ഉടലിനെ... നീ... ജയിച്ചു വാ...



Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!