‘കഥ ഇന്നുവരെ’ ടീസർ പുറത്തിറങ്ങി; ബിജു മേനോന്‍, മേതിൽ ദേവിക എന്നിവർ മുഖ്യ വേഷത്തിൽ.
ബിജു മേനോനും മേതിൽ ദേവികയും ചേർന്ന് വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ഹൃദയസ്പർശിയായ കുടുംബ ചിത്രമാണ് കഥ ഇന്നുവരെ.
ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടു.
നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ തുടങ്ങിയവരും അഭിനയിക്കുന്നു. വിഷ്‌ണു മോഹൻ, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം - ജോമോൻ ടി ജോൺ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, സംഗീതം - അശ്വിൻ ആര്യൻ.