ഫെയ്സ്ബുക്ക് വിശേഷം

ഫെയ്സ്ബുക്ക് വിശേഷം


നിങ്ങളുടെ ഫെയ്സ്ബുക്കിലെ ഫോട്ടോ ആൽബത്തിലെ ചിത്രങ്ങൾ ഹാക്കർമാർക്ക് ഏതു സമയത്തും ഡിലീറ്റ് ചെയ്യാമെന്ന സുരക്ഷാ വീഴ്ച ഇപ്പോൾ പരിഹരിക്കപ്പെട്ടു. ഫെയ്സ് ബുക്കിലെ സുരക്ഷാ സംവിധാനത്തിൽ ഉള്ള ഒരു ബഗ് ആയിരുന്നു കാരണം, തമിഴ്നാട് സ്വദേശി ലക്ഷ്മൺ മുത്തയ്യ എന്ന വെബ് ഡെവലപ്പർ ആണ് ഇക്കാര്യം ചൂണ്ടി കാട്ടിയതും ലളിതമായ പരിഹാര മാർഗം പറഞ്ഞതും. ഇതിനുള്ള ഉപഹാരമായി ഫെയ്ബുക്ക് ലക്ഷ്മണിന് 12,500 ഡോളർ സമ്മാനവും നൽകി.

അശ്ലീല ചിത്രങ്ങളുടെ പേരിൽ ഫെയ്സ്ബുക്കിൽ പ്രചരിക്കുന്ന പോൺ വൈറസാണ് FB സംബന്ധിച്ച മറ്റൊരു വാർത്ത. പതിനൊന്ന് ലക്ഷം ഫെയ്സ്ബുക്ക് ഉപയോക്താക്കളെയാണ് ഇതിനോടകം വൈറസ് ബാധിച്ചിരിക്കുന്നത്. സാധാരണ പോലെ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ വീഡിയോ കാണുവാൻ ഫ്ളാഷ് ഇൻസ്റ്റാൾ ചെയ്യണം എന്ന രീതിയിൽ മറ്റൊരു പേജിലേക്ക് പോകും. നിങ്ങൾ ഈ വീഡിയോയിൽ ക്ലിക്ക് ചെയ്യുമ്പോൾ ഈ മാൽവെയർ നിങ്ങൾ പോസ്റ്റ് ചെയ്യും പോലെ മറ്റു 20 ഫ്രണ്ട്സുകൾക്ക് പോകും. ഫേസ് ബുക്ക് തന്നെയാണ് ഇത്തരം മാൽവെയറിന് എതിരായി മുന്നറിയിപ്പ് നൽകിയിരി ക്കുന്നത്.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍