ആപ്പിളിന്റെ സ്മാർട്ട് കാർ
ടെക് ലോകത്തെ പുത്തൻ വാർത്തകളിൽ ഏറെ ശ്രദ്ധയാകർഷിച്ച് നിൽക്കുന്നത് ആപ്പിൾ ഇലക്ട്രിക്ക് ആന്റ് ഡ്രൈവർലെസ്സ് കാർ നിർമ്മാണരംഗത്തേക്ക് ചുവടുവ ക്കുന്നു എന്നതാണ് സ്മാർട്ട് കാറിന്റെ നിർമ്മാണത്തിനു വേണ്ടിയുള്ള ഗവേഷണം കമ്പനി ആരംഭിച്ചിരിക്കുകയാണ്. ഐപാഡ്, ഐഫോൺ നിലവാരത്തിലുള്ള കാറുകൾ പുറത്തിറക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. കാർ നിർമ്മാണത്തിന്റെ പ്രവർത്തനങ്ങൾക്കായി എഞ്ചിനീയർമാരെയും എക്സിക്യൂട്ടീവുകളയും ആപ്പിൾ നിയമിച്ചുകഴിഞ്ഞു. ആപ്പിളിന്റെ സ്മാർട്ട് കാർ നിർമ്മാണത്തെ കുറിച്ച് വാർത്തകൾ പ്രചരിക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും ഇപ്പോഴത്തെ വാർത്ത വളരെ കൃത്യതയാർന്നതാണന്നാണ് റീപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020 ഓടുകൂടി സ്മാർട്ടുകാറുകൾ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം ആരംഭിക്കുവാനാണ് ആപ്പിൾ ഉദ്ദേശിക്കുന്നത്. എന്നാൽ ഏതെങ്കിലുമൊരു കാർ നിർമ്മാതാക്കളോ, പ്ലാന്റോ ഏറ്റെടുത്താൽമാത്രമേ ഇത് സാധ്യമാകുകയുള്ളൂ. ഇതിനായി അമേരിക്കൻ ഇലക്ട്രിക്ക് കാർ നിർമ്മാതാക്കളായ ടെസ്ലാ മോട്ടേഴ്സുമായി ആപ്പിൾ ചർച്ചകൾ ആരംഭിച്ചിരിക്കുന്നു.