സാംസങ് ഗാലക്സിഗോൾഡ് ഇന്ത്യയിൽ
സാംസങിന്റെ ഗ്യാലക്സിഗോൾഡ് ഫ്ളിപ്പ് ഫോണുകൾ ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. 51,990 രൂപയാണ് വില. ആഗസ്റ്റിൽ കൊറിയൻ വിപണിയിലാണ് ഡിവൈസ് ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയിൽ ലഭ്യമാകുന്നതിൽ വച്ച് ഏറ്റവും വിലയേറിയ ആൻഡ്രോയിഡ് ഫോൺ ആയിരിക്കും ഗ്യാലക്സി ഗോൾഡ്. ആൻഡ്രോയിഡ് ജെല്ലീബീനിന്റെ 4.2 വേർഷനിൽ പ്രവർത്തിക്കുന്ന ഗ്യാലക്സിഗോൾഡിന് ഡ്യുവൽ സ്ക്രീനാണ് ഉള്ളത്. ഇതിന്റെ മെയിൻ സ്കീൻ അഥവാ ഇന്നർ സകീൻ 3.7" സൂപ്പർ AMOLED സ്ക്രീനും രണ്ടാമത്തേത് 3.5” സ്ക്രീനുമാണ്. 480x800 പിക്സൽ റെസല്യൂഷൻ തന്നെയാണ് ഇരു ഡിപ്ലേയ്ക്കും ഉണ്ടായിരിക്കുക. FM റേഡിയോ സംവിധാനവും ഉൾപ്പെടുത്തിയിരിക്കുന്ന ഡിവൈസ് ഷാംപെയ്ൻ ഗോൾഡൻ നിറത്തിലാണ് ലഭ്യമാകുന്നത്. wi-fi, GPS / A-GPS ബ്ലൂടൂത്ത് കണക്ടിവിറ്റി, 8 മെഗാപിക്സൽ റിയർ ക്യാമറ, 16 GB ഇൻബിൽറ്റ് സ്റ്റോറേജ്, 64 GB മൈക്രോ എസ്ഡി എക്സാൻഡബിൾ സ്റ്റോറേജ്, 1820 mAh ബാറ്ററി എന്നിവയെല്ലാം സാംസങ് ഗ്യാലക്സി ഗോൾഡിൽ ഉണ്ടായിരിക്കുന്നതാണ്.