ബെവ് ക്യു ആപ്പ് പരാജയമോ? പണി പാളിയോ? | Bev Q App - Problems

Easy PSC
0
ബെവ് ക്യു ആപ്പ് പരാജയമോ? പണി പാളിയോ?


സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ബെവ്ക്യൂ ആപ്പ് പണിമുടക്കിയതോടെ സംസ്ഥാനത്തെ മദ്യവില്‍പന വീണ്ടും പ്രതിസന്ധിയില്‍. വിഷയത്തില്‍ ഇടപെട്ട എക്സൈസ് മന്ത്രി ഉന്നതതലയോഗം വിളിച്ചു. ബെവ്കോ അധികൃതരടക്കം ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ആപ്പ് ഒഴിവാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.
മദ്യവില്‍പനശാലകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടു വന്ന ബെവ്ക്യൂ ആപ്പ് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും പ്രവ‍ര്‍ത്തന രഹിതമായതോടെയാണ് ടോക്കണ്‍ ഇല്ലാതെ മദ്യം കൊടുക്കാന്‍ ബാറുടമകള്‍ തീരുമാനിച്ചതെന്നാണ് സൂചന. ബെവ്ക്യൂ ആപ്പില്‍ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും ഇനി വരുന്നവ‍ര്‍ക്ക് മദ്യം നല്‍കി അതിൻ്റെ  കണക്ക് ബെവ്കോയ്ക്ക് കൈമാറുമെന്നും ബാറുടമകളുടെ സംഘടനാ നേതാവ്  സുനില്‍ കുമാര്‍ അറിയിച്ചു.
തിരക്ക് കുറയ്ക്കാന്‍ കൊണ്ടു വന്ന ആപ്പ് പ്രതീക്ഷയ്ക്ക് ഒത്തു ഉയരാത്ത സാഹചര്യത്തില്‍ മദ്യം നേരിട്ട് വില്‍ക്കാന്‍ അനുവദിക്കണം എന്ന് ബാറുടമകള്‍ സംസ്ഥാന സ‍ര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്നൂറോളം ബെവ്കോ മദ്യവില്‍പനകേന്ദ്രങ്ങള്‍ക്കൊപ്പം 800-ലേറെ ബാറുകളും കൂടി ചേരുമ്പോൾ മദ്യലഭ്യത ഉറപ്പാക്കാനാവുമെന്നും തിരക്കിന് സാധ്യതയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !