വി​ശ്വാ​സ് മേ​ത്ത പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി | Kerala New Chief Secretary : Biswas Mehta

Easy PSC
0
വി​ശ്വാ​സ് മേ​ത്ത കേരള പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി | Kerala New Chief Secretary : Biswas Mehta



വി​ശ്വാ​സ് മേ​ത്ത സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​കും. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. നി​ല​വി​ല്‍ ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് വി​ശ്വാ​സ് മേ​ത്ത. 

നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് 31-നു ​വി​ര​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യെ നി​യോ​ഗി​ക്കു​ന്ന​ത്. 1986 ബാ​ച്ച്‌ കേ​ര​ള കേ​ഡ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​ശ്വാ​സ് മേ​ത്ത രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​ണ്. അ​ടു​ത്ത വ​ര്‍​ഷം ഫെ​ബ്രു​വ​രി വ​രെ സ​ര്‍​വീ​സി​ല്‍ തു​ട​രാ​നാ​കും.

ഇ​ദ്ദേ​ഹ​ത്തേ​ക്കാ​ള്‍ സീ​നി​യ​റാ​യ മൂ​ന്നു കേ​ര​ള കേ​ഡ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടെ​ങ്കി​ലും ഇ​വ​ര്‍ കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലാ​ണ്.
മ​ട​ങ്ങി​യെ​ത്താ​ന്‍ ഇ​വ​ര്‍ താ​ത്പ​ര്യം അ​റി​യി​ച്ചി​ട്ടി​ല്ല. ഇ​തി​നാ​ല്‍ വി​ശ്വാ​സ് മേ​ത്ത​യ്ക്കു മു​ന്‍​തൂ​ക്ക​മാ​യി. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി അ​ടു​ത്ത ബ​ന്ധ​വു​മു​ണ്ട്.

വി​ര​മി​ക്കു​ന്ന മു​റ​യ്ക്കു ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​ന് ഉ​ന്ന​ത ത​സ്തി​ക​യി​ല്‍ പു​ന​ര്‍​നി​യ​മ​നം ന​ല്‍​കി​യേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. ലോ​ക​ബാ​ങ്കി​ന്‍റെ ആ​യി​ര​ക്ക​ണ​ക്കി​നു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചു​ള്ള റീ​ബി​ല്‍​ഡ് കേ​ര​ള​യു​ടെ ത​ല​പ്പ​ത്ത് പ​രി​ഗ​ണി​ക്ക​പ്പെ​ടാ​നാ​ണു സാ​ധ്യ​ത. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍​റെ ഏ​കോ​പ​ന ചു​മ​ത​ല​യു​ള്ള ത​സ്തി​ക​യും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !