കാളൻ | How To Make Kaalan In Malayalam

Easy PSC
0
കാളൻ


എന്താണ് എല്ലാവർക്കും സുഖം  തന്നെ അല്ലെ? നമുക്കിന്നൊരു കാളൻ ഉണ്ടാക്കിയാലോ? കിടിലൻ ആയിരിക്കും അല്ലെ? എന്ന മടിക്കേണ്ട. ഇപ്പോൾ തന്നെ ഉണ്ടാക്കാം.

കാളൻ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ നോക്കാം 

    1. ചേന - അരക്കിലോ 
        നേന്ത്രക്കായ - രണ്ട് 

    2. പച്ച മുളക് - 100 ഗ്രാം, നീളത്തിൽ കീറിയത്
        കറിവേപ്പില - 100 ഗ്രാം
        വെളിച്ചെണ്ണ - ഏഴു വലിയ സ്പൂൺ
        മഞ്ഞൾ പൊടി - ഒരു ചെറിയ സ്പൂൺ
        മുളക് പൊടി - രണ്ടു ചെറിയ സ്പൂൺ
        കുരുമുളക് പൊടി - ഒരു ചെറിയ സ്പൂൺ

    3. ശർക്കര - 100 ഗ്രാം
        നെയ്യ് - 100 ഗ്രാം

    4. തേങ്ങ - ഒന്ന്, ചുരണ്ടിയത്
        ജീരകം - രണ്ടു ചെറിയ സ്പൂൺ

    5. തൈര് - ഒരു ലിറ്റർ

    6. വെളിച്ചെണ്ണ - കാൽ കപ്പ്

    7. കടുക് - ഒരു വലിയ സ്പൂൺ
        വറ്റൽ മുളക് - 10

    8. ഉലുവാപ്പൊടി - ഒരു ചെറിയ സ്പൂൺ

ഇനി എങ്ങിനെയാണ് നല്ല നാടൻ കാളൻ ഉണ്ടാക്കുക എന്ന് നോക്കാം

  • ചേനയും കായും ചെറുതായി നുറുക്കി രണ്ടാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു വേവിക്കുക
  • കഷണം നന്നായി വെന്ത ശേഷം ശർക്കരയും നെയ്യും ചേർത്തു വരട്ടണം. നന്നായി വരണ്ടു വരുമ്പോൾ തേങ്ങയും ജീരകവും മയത്തിൽ അരച്ചതു ചേർത്തിളക്കി തൈരും ചേർത്തിളക്കി വറ്റിക്കണം.
  • വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽ മുളകും വറുത്തു കറിയിൽ ചേർത്തിളക്കുക.
  • ഉലുവാപ്പൊടി ചേർത്തു വാങ്ങുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !