സ്പെഷൽ മട്ടൺ ബിരിയാണി | How To Make Special Mutton Biryani In Malayalam

Easy PSC
0
സ്പെഷൽ മട്ടൺ ബിരിയാണി


എന്തൊക്കെ ആണ്? ഒരു സ്പെഷ്യൽ മട്ടൻ ബിരിയാണി അങ്ങ് ഉണ്ടാക്കിയാലോ? കിടിലൻ ആയിരിക്കും അല്ലെ? ഹോട്ടലിൽ പോയി കഴിക്കാൻ പറ്റാത്ത സാഹചര്യം ആയതു കൊണ്ട് നമുക്ക് സ്പെഷ്യൽ മട്ടൻ ബിരിയാണി വീട്ടിൽ ഉണ്ടാക്കി നോക്കാം. നാവിൽ കൊതിയൂറുന്ന ഈ കിടിലൻ ബിരിയാണി എങ്ങിനെ ആണ് ഉണ്ടാക്കുക എന്ന് നോക്കാം.

സ്പെഷ്യൽ മട്ടൻ ബിരിയാണി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ

    1. കൈമ അരി - ഒരു കിലോ

    2. എണ്ണ - 150 ഗ്രാം

    3. ഏലയ്ക്ക - മൂന്ന് 
        കറുവാപ്പട്ട - ഒരു കഷണം 
        ഗ്രാമ്പൂ - മൂന്ന്

    4. സവാള - ഒന്ന്, അരിഞ്ഞത്
        കാരറ്റ് പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൺ
    
    5. വെള്ളം -- അരി അളന്ന പാത്രത്തിൽ ഒന്നേമുക്കാൽ പാത്രം 
        ഉപ്പ് - പാകത്തിന്

    6. തക്കാളി - ഒരു ചെറുത്, അരിഞ്ഞത് 
        പച്ചമുളക് - ഒന്ന്, നെടുകെ പിളർന്നത് 
        ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു വലിയ സ്പൂൺ
        കറിവേപ്പില - ഒരു തണ്ട് 
        മല്ലിയില അരിഞ്ഞത് - ഒരു വലിയ സ്പൂ
        നെയ്യ് - ഒരു വലിയ സ്പൺ 
        നാരങ്ങാനീര് - ഒരു ചെറിയ സ്പൂൺ

    7. മട്ടൺ - ഒരു കിലോ

    8. ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് - ഒരു വലിയ സ്പൂൺ 
        കുരുമുളകുപൊടി - ഒരു ചെറിയ സ്പൂൺ 
        തക്കാളി - ഒന്ന്, അരിഞ്ഞത് 
        ഉപ്പ് - പാകത്തിന് 
        മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ 
        വെള്ളം - ഒരു കപ്പ്

    9. എണ്ണ - 50 ഗ്രാം

    10. സവാള - ഒന്ന്, കനം കുറച്ചരിഞ്ഞത് 
        കശുവണ്ടിപ്പരിപ്പ് - 50 ഗ്രാം

    11. സവാള - മൂന്ന്, കനം കുറച്ചരിഞ്ഞത്

    12. തക്കാളി - നാല്, അരച്ചത്

    13. ബിരിയാണി മസാല - ഒന്നര ചെറിയ സ്പൂൺ
        പച്ചമുളക് - ആറ്, ചതച്ചത് 
        ഉപ്പ് - പാകത്തിന്

    14. മല്ലിയില അരിഞ്ഞത് - നാലു വലിയ സ്പൂ

    15. മല്ലിയില അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ 
        നെയ്യ് - ഒരു വലിയ സ്പ്പൂൺ 
        കാരറ്റ് അരിഞ്ഞത് - ഒരു വലിയ സ്പൂൺ 
        ബിരിയാണി മസാല - അര ചെറിയ സ്പൂൺ 
        നാരങ്ങാനീര് - ഒരു വലിയ സ്പൂൺ 
        കുങ്കുമപ്പൂവ് - ഒരു ചെറിയ സ്പൂൺ, അൽപം പാലിൽ കുതിർത്തത്

ഇനി എങ്ങിനെയാണ് സ്പെഷൽ മട്ടൺ ബിരിയാണിപാകം ചെയ്യുക എന്ന് നോക്കാം

    # അരി അളന്ന ശേഷം കഴുകി വാരി വയ്ക്കുക.

    # എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു മൂപ്പിച്ച് ശേഷം സവാളയും കാരറ്റും ചേർത്തിളക്കുക. നിറം മാറും മുൻപ് വെള്ളവും ഉപ്പും ചേർത്തു തിളപ്പിക്കണം. 

    # തിളച്ച ശേഷം ആറാമത്തെ ചേരുവയും അരിയും ചേർത്തിളക്കി കുക്കർ അടയ്ക്കുക. ആവി വരുമ്പോൾ വെയ്റ്റ് വച്ച് അഞ്ചു മിനിറ്റ് വേവിക്കുക. (ആദ്യത്തെ രണ്ടു മിനിറ്റ് നല്ല തീയിലും പിന്നീടുള്ള മൂന്നു മിനിറ്റ് ചെറുതീയിലും) 

    # മട്ടൺ കഴുകി വൃത്തിയാക്കി എട്ടാമത്ത ചേരുവ ചേർത്തു വേവിക്കുക.

    # ബിരിയാണിച്ചെമ്പിൽ എണ്ണ ചൂടാക്കി പത്താമത്തെ ചേരുവ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരി മാറ്റിവയ്ക്കണം. 

    # ഇതേ എണ്ണയിലേക്കു മൂന്നു സവാള കനം കുറച്ചരിഞ്ഞതു ചേർത്ത് ഇളം ബ്രൗൺ നിറത്തിൽ വഴറ്റി മാറ്റി വയ്ക്കുക.

    # ഇതേ എണ്ണയിലേക്കു തക്കാളി അരച്ചതു ചേർത്തു വഴറ്റിയ ശേഷം പതിമൂന്നാമത്തെ ചേരുവയും വേവിച്ച മട്ടൺ ഗ്രേവിയോടു കൂടിയും ചേർക്കുക. 

    # ഇതിലേക്കു വഴറ്റി മാറ്റി വച്ചിരിക്കുന്ന സവാളയും നാലു വലിയ സ്പൂൺ മല്ലിയില അരിഞ്ഞതും ചേർത്തു വഴറ്റി തീ അണയ്ക്കുക.

    # മസാലയുടെ മുകളിൽ ഒരു വാഴയില വച്ച്, അതിനു മുകളിൽ വേവിച്ചു വച്ചിരിക്കുന്ന ചോറു നിരത്തുക. ഇതിനു മുകളിൽ പതിനഞ്ചാമത്തെ ചേരുവ നിരത്തണം.

    # ഇനി പാത്രം ഫോയിൽ പേപ്പർ കൊണ്ടു മൂടി, അഞ്ചു മിനിറ്റ് നല്ല തീയിലും 10 മിനിറ്റ് ചെറുതീയിലും വച്ചു ദം ചെയ്യുക.

    # ബിരിയാണി വിളമ്പാൻ നേരം മുകളിൽ നിന്നു ചോറു കോരിയെടുത്ത് ഒരു പാത്രത്തിലാക്കുക. മസാല മറ്റൊരു പാത്രത്തിലുമാക്കുക.

    # സവാളയും കശുവണ്ടിപ്പരിപ്പും വറുത്തതും മല്ലിയില അരിഞ്ഞതും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !