പൈനാപ്പിൾ പച്ചടി | How To Make Pineapple Pachadi In Malayalam

Easy PSC
0
പൈനാപ്പിൾ പച്ചടി

 
പൈനാപ്പിൾ വെറുതെ നിന്നാൻ നമുക്കെല്ലാം ഭയങ്കര ഇഷ്ടമാണ്. അപ്പോൾ അത് കൊണ്ട് പച്ചടി ഉണ്ടാക്കിയാലോ? അപാര ടേസ്റ്റ് ആയിരിക്കും അല്ലേ? നമുക്കിന്ന് എങ്ങിനെയാണ് സ്വാദിഷ്ടമായ പൈനാപ്പിൾ പച്ചടി ഉണ്ടാക്കുക എന്ന് നോക്കാം'

ആവശ്യമായ സാധനങ്ങൾ

  1. പഴുത്ത മത്തങ്ങ - അരക്കിലോ
  2. പൈനാപ്പിൾ - അരക്കിലോ 
  3. നേന്ത്രപ്പഴം - അരക്കിലോ
  4. പച്ചമുളക് - 100 ഗ്രാം
  5. മഞ്ഞൾപ്പൊടി - ഒരു ചെറിയ സ്പൂൺ
  6. മുളക് പൊടി - ഒരു ചെറിയ സ്പൂൺ
  7. ഉപ്പ് - പാകത്തിന്
  8. ശർക്കര - 100 ഗ്രാം, ചുരണ്ടിയത്
  9. വെളിച്ചെണ്ണ - അരക്കപ്പ്
  10. തേങ്ങ - ഒന്ന്, ചുരണ്ടിയത്
  11. കടുക് - ഒരു ചെറിയ സ്പൂൺ
  12. തൈര് - അരക്കപ്പ്
  13. വെളിച്ചെണ്ണ - കാൽ കപ്പ്
  14. കടുക് - 150 ഗ്രാം
  15. വറ്റൽ മുളക് - 15 ഗ്രാം
  16. മുന്തിരി - കാൽ കിലോ



ഇനി എങ്ങിനെയാണ് പൈനാപ്പിൾ പച്ചടി ഉണ്ടാക്കുക എന്ന് നോക്കാം


  • മത്തങ്ങയും പൈനാപ്പിളും നേന്ത്ര പഴവും പച്ചമുളകും അരിഞ്ഞതും കൂടെ മഞ്ഞൾ പൊടി, മുളക് പൊടി, ശർക്കര, വെളിച്ചെണ്ണ പിന്നെ പാകത്തിന് ഉപ്പും ചേർത്ത് നന്നായി വേവിക്കുക
  • തേങ്ങയും കടുകും ചേർത്തു മയത്തിൽ അരച്ചതും തൈരും ചേർത്തിളക്കി പച്ചടി വാങ്ങുക.
  • വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും വറുത്തു കറിയിൽ ചേർക്കണം
  • ഇതിലേക്കു മുന്തിരിയും കഴുകി ചേർക്കണം


മധുരപ്പച്ചടി തയ്യാറാക്കുമ്പോൾ, പച്ചടി അടുപ്പിൽ നിന്നു വാങ്ങിയ ശേഷം മാത്രമേ മുന്തിരി ചേർക്കാവൂ. ഇല്ലെങ്കിൽ മുന്തിരി വെന്തുടഞ്ഞു പോകും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !