പുളിയിഞ്ചി | How To Make Puliyinchi In Malayalam

Easy PSC
0
പുളിയിഞ്ചി
 

പുളിയിഞ്ചി ഉണ്ടാകിയാലോ? ഇപ്പോഴേ നാവിൽ വെള്ള മൂറിയോ? അതെ പുളിയിഞ്ചി മാത്രം ഉണ്ടായാൽ മതി , ഒരു കിണ്ണം ചോറുണ്ണാം. സദ്യകളിൽ രാജാവായ കിടിലൻ നാടൻ പുളിയിഞ്ചി ഉണ്ടാക്കാൻ പഠിക്കാം.

ആവശ്യമായ സാധനങ്ങൾ

  1. വാളൻ പുളി - അരക്കിലോ
  2. മഞ്ഞൾപൊടി - ഒരു ചെറിയ സ്പൂൺ
  3. മുളക് പൊടി - രണ്ടു ചെറിയ സ്പൂൺ
  4. കായം - 10 ഗ്രാം
  5. വെളിച്ചെണ്ണ - അരക്കപ്പ്
  6. ശർക്കര - അരകിലോ, ചുരണ്ടിയത്
  7. ഇഞ്ചി - അരക്കിലോ, പൊടിയായി അരിഞ്ഞത്
  8. പച്ചമുളക് - 150 ഗ്രാം, നീളത്തിൽ പിളർന്നത്
  9. വെളിച്ചെണ്ണ - അരക്കപ്പ്
  10. കടുക് - 50 ഗ്രാം
  11. വറ്റൽ മുളക് - 15 ഗ്രാം

ഇനി നാടൻ പുളിയിഞ്ചി എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം

  • വാളൻ പുളി വെള്ളത്തിൽ പിഴിഞ്ഞെടുത്തതിൽ മഞ്ഞൾപൊടി, മുളക് പൊടി, കായം വെളിച്ചെണ്ണ (അരക്കപ്പ്), ശർക്കര എന്നിവ ചേർത്ത് വേവിക്കുക
  • പുളി വറ്റിക്കുറുകുമ്പോൾ ഇഞ്ചിയും പച്ചമുളകും അരിഞ്ഞതു ചേർത്തിളക്കി വേവിക്കണം
  • വെന്ത ശേഷം വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും വറുത്തതും ചേർത്തിളക്കി വാങ്ങുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !