How To Use Bev Q App | Working Of Bev Q App | bev q app download

Easy PSC
0
ഒടുവില്‍ ബെവ്‌ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി: മദ്യവിതരണം എങ്ങനെ?



സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ്ക്യുവിന് ഗൂഗിള്‍ അനുമതി നല്‍കി. ഇതോടെ മദ്യ വിപണനവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ എക്സൈസ് വകുപ്പ് ആരംഭിച്ചു. ആപ്പ് ഇന്നോ നാളെയോ നിലവില്‍ വരും.മദ്യശാലകള്‍ തുറക്കാനുള്ള സാഹചര്യം മനസിലാക്കാന്‍ എക്സൈസ് മന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച്‌ ചേര്‍ത്തിട്ടുണ്ട്.
ഏറ്റവും അനുയോജ്യമായാണ് സാങ്കേതിക വിദ്യായാണ് ആപ്പില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും സാധാരണ ഫോണിലും ആപ്പ് ഉപയോഗിക്കാമെന്നും ഫെയര്‍ കോഡ് കമ്ബനി അധികൃതര്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി ടോക്കണെടുത്ത് മദ്യം വാങ്ങുന്നതിനുള്ള ആപ്പ് തയ്യാറാക്കുന്നതില്‍ അനിശ്ചിതത്വം കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുകയായിരുന്നു.
ഒരാഴ്ച മുമ്ബ് കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് കമ്ബനി തയ്യാറാക്കിയ ആപ്പ് തിരഞ്ഞെടുത്തിരുന്നു. പക്ഷെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ ആപ്പ് പരാജയപ്പെട്ടു. സുരക്ഷ ഏജന്‍സികള്‍ നിര്‍ദ്ദേശിച്ച ഏഴ് പോരായ്മകള്‍ പരിഹരിച്ച ശേഷമാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് അനുമതിക്കായി അയച്ചത്.
ഇന്ന് വൈകുന്നേരത്തിന് മുമ്ബ് ഗൂഗിള്‍ നിന്നുള്ള അനുകൂല മറുപടിയാണ് ബെവ്ക്കോ പ്രതീക്ഷിക്കുന്നതെന്ന് കമ്ബനി വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. വൈകുന്നേരത്തോടെ ആപ്പ് പൊതുജനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ബുക്കിംഗിന് സൗകര്യമുണ്ടായാല്‍ നാളെ മദ്യശാലകള്‍ തുറക്കാനുള്ള നീക്കവും സംസ്ഥാനത്ത് നടക്കുന്നുണ്ട്.മദ്യശാലകള്‍ തുറക്കുന്നത് പല തവണ മാറ്റിവച്ചതിനാല്‍ അന്തിമതീരുമാനം എപ്പോഴെന്ന് ഔദ്യോഗികമായി പറയാന്‍ ബൈവ്കോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ന് തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

മദ്യവിതരണം എങ്ങനെ?

മദ്യവിതരണത്തിനുള്ള ഓണ്‍ലെെന്‍ ആപ്പിന്റെ പേര് ബവ് ക്യൂ (Bev Q) എന്നാണ്. ഉപഭോക്താക്കള്‍ ബവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌ത് ഫോണ്‍ നമ്ബറിന്റെ സഹായത്തോടെ റജിസ്റ്റര്‍ ചെയ്യണം. ഏത് സ്ഥലത്തുനിന്നാണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്‍കി കടകള്‍ തിരഞ്ഞെടുക്കാം. തുടര്‍ന്ന് മദ്യം വാങ്ങാനുള്ള സമയം തിരഞ്ഞെടുക്കണം. റജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന സമയത്ത് തുറന്നിരിക്കുന്ന മദ്യവിതരണ ശാലകളുടെ വിവരം ഫോണില്‍ അറിയാം. ഇതില്‍ ഇഷ്ടമുള്ള ഔട്ട്ലറ്റ് തിര‍ഞ്ഞെടുക്കന്നതോടെ ടോകണോ ക്യൂആര്‍ കോഡോ ലഭിക്കും. റജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ലഭിക്കുന്ന ടോക്കണുമായി മദ്യവിതരണശാലയിലെത്തണം. ടാേക്കണില്‍ അനുവദിച്ച സമയത്ത് മാത്രമേ എത്താവൂ. ഇഷ്‌ടമുള്ള ബ്രാന്‍ഡ് പണം നല്‍കി വാങ്ങാം.
സാധാരണ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് എസ്‌എംഎസ് അയച്ച്‌ മദ്യം വാങ്ങുന്നതിനുള്ള ടോക്കണ്‍ സ്വന്തമാക്കാം. പിന്‍കോഡ് അടക്കമുള്ള വിശദംശങ്ങള്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്ബരിലേക്ക് എസ്‌എംഎസ് ആയി അയച്ചാല്‍ ടോക്കണ്‍ ഉപയോക്താവിന്റെ ഫോണിലേക്കും എസ്‌എംഎസ് ആയി ലഭിക്കും.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !