വടുകപ്പുളി നാരങ്ങാക്കറി | Vadukappuli Naragaakkary

Easy PSC
0
നല്ല നാടൻ വടുകപ്പുളി നാരങ്ങാക്കറി ഉണ്ടാക്കി നോക്കാം

ആവശ്യമായ സാധനങ്ങൾ
  1. വടുകപ്പുളി - ഒന്ന്
  2. ഉപ്പ് - പാകത്തിന്
  3. മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ
  4. പച്ചമുളക് - നാല്, അരിഞ്ഞത്
  5. നല്ലെണ്ണ - 200 മില്ലി
  6. മുളക് പൊടി - 100 ഗ്രാം
  7. കറിവേപ്പില - 50 ഗ്രാം
  8. കായം പൊടി - അര ചെറിയ സ്പൂൺ
  9. ഉലുവാ പൊടി - ഒരു വലിയ സ്പൂൺ

ഇനി എങ്ങിനെയാണ് വടുകപ്പുളി നാരങ്ങാ കറി ഉണ്ടാക്കുക എന്ന് നോക്കാം
  • വടുകപ്പുളി ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് വെക്കുക
  • ഇതിൽ ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി നന്നായി യോജിപ്പിച്ച് വെയ്ക്കുക
  • ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കി മുളക്പൊടി ചേർത്ത്, ഉടൻ തന്നെ നാരാങ്ങാ മിശ്രിതവും കറിവേപ്പിലയും ചേർത്തു നന്നായി യോജിപ്പിക്കുക
  • ഇതിലേക്ക് കായം പൊടിയും ഉലുവാപൊടിയും ചേർത്തിളക്കി വാങ്ങി വെയ്ക്കുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !