എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ | Enthe Innum Vanneela Lyrics | Gramaphone | Dileep, Meera Jasmine, Murali

Easy PSC
0
Enthe Innum Vanneela Lyrics | എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ വരികൾമയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് 
മണിമാരൻ വരുന്നതും കാത്ത് ...
കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ 
ഉറങ്ങാതിരുന്നോളേ ...
ആ...ആ...ആ‍... 
ഉറങ്ങാതിരുന്നോളേ......


എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും
ആകാശത്തോപ്പിൻ കിന്നരൻ 
ആകാശത്തോപ്പിൻ കിന്നരൻ

എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും
ആകാശത്തോപ്പിൻ കിന്നരൻ 
ആകാശത്തോപ്പിൻ കിന്നരൻ


മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ്
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻ‌തൂവൽ വീശും 
മാറ്റേറും മഴപ്രാവേ...
ഓ... ഓ... കല്യാണി പാടാൻ നേരമായ് 

എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിൻ മിഴിയാകും മധുപാത്രത്തിലെ
നിൻ മിഴിയാകും മധുപാത്രത്തിലെ
മാസ്‌മരമധുരം നുകരാം ഞാൻ 
മാസ്‌മരമധുരം നുകരാം ഞാൻ 


എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും
ആകാശത്തോപ്പിൻ കിന്നരൻ

മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
മധുരപ്പതിനേഴിൻ ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ
ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ

നിൻ പ്രണയത്തിൻ താമരനൂലിൽ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ 
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ 
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിർവൃതിയെല്ലാം പകരാം ഞാൻ
നിർവൃതിയെല്ലാം പകരാം ഞാൻ

എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
ആകാശത്തോപ്പിൻ കിന്നരൻ


മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ്
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻ‌തൂവൽ വീശും 
മാറ്റേറും മഴപ്രാവേ...
ഓ... ഓ... കല്യാണി പാടാൻ നേരമായ് 
ഓ... ഓ... കല്യാണി പാടാൻ നേരമായ്
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !