നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ വരികൾ | Nadhaa Neevarum Lyrics | Chamaram |

Easy PSC
0
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ വരികൾ



നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നൂ
താവകവീഥിയില്‍ എന്മിഴിപ്പക്ഷികള്‍
തൂവല്‍ വിരിച്ചു നിന്നൂ................


നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നൂ
താവകവീഥിയില്‍ എന്മിഴിപ്പക്ഷികള്‍
തൂവല്‍ വിരിച്ചു നിന്നൂ................

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍

നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു 
പൂവിന്‍ കവിള്‍ തുടുത്തൂ ....
നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു 
പൂവിന്‍ കവിള്‍ തുടുത്തൂ ....
കാണുന്ന നേരത്തു മിണ്ടാത്ത മോഹങ്ങള്‍
ചാമരം വീശി നിന്നൂ ....

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍


ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍
എന്തേ മനം തുടിക്കാന്‍?
ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍
എന്തേ മനം തുടിക്കാന്‍?
കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍
ഞാനെന്തു പറയാന്‍?
എന്തുപറഞ്ഞടുക്കാന്‍ .....
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നൂ
താവകവീഥിയില്‍ എന്മിഴിപ്പക്ഷികള്‍
തൂവല്‍ വിരിച്ചു നിന്നൂ................

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!