അവിയൽ
സദ്യകളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് അവിയൽ. ഏറെ സ്വാദിഷ്ടമായ അവിയലിൽ എല്ലാ വിധ പച്ചക്കറികളും അടങ്ങിയിരിക്കുന്നു എന്നാണ് കരുതുന്നത്. ഇന്ന് നമുക്ക് നല്ല നാടൻ അവിയൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.അവിയൽ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ
1. ചേന - അരക്കിലോപടറ്റിക്കായ - രണ്ട്
അച്ചിങ്ങ - 150 ഗ്രാം
കാരറ്റ് - 150 ഗ്രാം
പടവലങ്ങ - 100 ഗ്രാം
പാവയ്ക്ക - 50 ഗ്രാം
മുരിങ്ങയ്ക്ക - 100 ഗ്രാം
പച്ചമാങ്ങ - ഒന്ന്
2. മഞ്ഞൾപ്പൊടി - ഒരു ചെറിയ സ്പൂൺ
മുളകുപൊടി - ഒരു ചെറിയ സ്പൂൺ
വെളിച്ചെണ്ണ - അരക്കപ്പ്
ഉപ്പ് - പാകത്തിന്
കറിവേപ്പില - 100 ഗ്രാം
3. പച്ചമാങ്ങ - ഒന്ന്, കഷണങ്ങളാക്കിയത്
4. തൈര് - അരകപ്പ്
5. തേങ്ങ - ഒന്ന്, ചുരണ്ടിയത്
ജീരകം - 10 ഗ്രാം
പച്ചമുളക് - 100 ഗ്രം
6. വെളിച്ചെണ്ണ - അരക്കപ്പ്
കറിവേപ്പില - അഞ്ചു തണ്ട്
ഇനി എങ്ങിനെയാണ് നല്ല നാടൻ അവിയൽ ഉണ്ടാക്കുക എന്ന് നോക്കാം
- ഒന്നാമത്തെ ചേരുവ അവിയലിന്റെ പാകത്തിനു കഷണങ്ങളാക്കി വെയ്ക്കണം
- ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തിളക്കി യോജിപ്പിച്ച ശേഷം അടുപ്പത്തു വെച്ചു വേവിക്കുക. കഷണങ്ങൾ വെന്തു വരുമ്പോൾ പച്ചമാങ്ങയും തൈരും ചേർത്തിളക്കുക
- അഞ്ചാമത്തെ ചേരുവ ചതച്ചതു ചേർത്തിളക്കി ആവി വരുമ്പോൾ വാങ്ങി ആറാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം