നല്ല കിടിലോൽ കിടിലൻ ഇഞ്ചി പച്ചടി / ഇഞ്ചി തൈര് ഉണ്ടാക്കാൻ പഠിക്കാം | How To Make Inchi Pachadi Or Inchi Thairu

Easy PSC
0

ഇഞ്ചി പച്ചടി ഇഞ്ചി തൈര് എന്നും അറിയപ്പെടുന്നു. ഇത് പാരമ്പരാഗതമായ ഒരു കേരള വെജിറ്ററിൻ സൈഡ് വിഭവമാണ്. ഇത് എങ്ങനെ തയ്യാക്കുന്നു എന്ന് നോക്കാം.





ആവശ്യമായ സാധനങ്ങൾ

  1. ഇഞ്ചി: 1/4 കപ്പ്‌
  2. തൈര്: 1 1/2 കപ്പ്‌
  3. വെള്ളിച്ചെണ്ണ: 2 ടേബിൾസ്പൂൺ
  4. കടുക്: 1 ടീസ്പൂൺ
  5. ഉണക്കമുളക്: 3 എണ്ണം
  6. പച്ചമുളക്: 2 എണ്ണം 
  7. ചെറിയുള്ളി: 4 എണ്ണം
  8. കറിവേപ്പില: 2 springs
  9. ഉപ്പ്: പാകത്തിന്



തയ്യാറാക്കുന്ന വിധം

  • ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക.
  • എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക്  കടുക് ചേർക്കുക.
  • കടുക് പൊട്ടി കഴിയുമ്പോൾ ഉണക്ക മുളകും പച്ചമുളകും ചെറിയുള്ളി അരിഞ്ഞതും ചേർക്കുക. അതിന്റെ കൂടെ ഇഞ്ചി വളരെ ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ഉപ്പും ചേർത്ത് വഴറ്റി എടുക്കുക
  • നന്നയി വഴന്റ് വരുമ്പോൾ തീ കെടുത്തിയ ശേഷം അതിലേക്ക്  തൈര് ചേർത്ത് ഇളക്കുക.
  • തൈര് ചേർക്കുന്നതിനു മുന്പായി ഒരു സ്പൂൺ വെച്ച് അത് നല്ലോണം ബീറ്റ് ചെയ്യണം
  • തൈരിന്റെ പുളി അനുസരിച് ഉപ്പ് ചേർക്കുക.
  • കുറച്ചു സമയം വെച്ചതിനു ശേഷം വിളമ്പാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!