നല്ല കിടിലൻ തക്കാളി ചട്ടിണി ഉണ്ടാക്കാൻ പഠിക്കാം | How To Make Thakkali Chattini | Simple Kerala Dish Thakkali Chattini Making |

Easy PSC
0

വളരെ എളുപ്പത്തിൽ തയ്യാറാകണം കഴിയുന്ന ഒന്നാണ് തക്കാളി ചട്ടിണി. ദോശയുടെയും ഇഡ്ഡലി യുടെയും കൂടെയൊക്കെ കൂട്ടാൻ കഴിയുന്ന നല്ലൊരു ചട്ടിണി ആണിത്. ഇത് എങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

 1. വെളിച്ചെണ്ണ: 3 ടേബിൾ സ്പൂൺ
 2. വെളുത്തുള്ളി: 4 എണ്ണം 
 3. പച്ചമുളക്: 2 എണ്ണം
 4. സവാള: 1
 5. തക്കാളി: 2 എണ്ണം 
 6. കായപ്പൊടി: 1/4 ടീസ്പൂൺ
 7. കാശ്മീരി മുളകുപൊടി: 1 ടേബിൾസ്പൂൺ 
 8. വെള്ളം: 4 ടേബിൾസ്പൂൺ 
 9. കടുക്: 1/2 ടീസ്പൂൺ 
 10. ഉഴുന്ന്: 1 ടീസ്പൂൺ 
 11. ഉണക്കമുളക്: 2 എണ്ണം 
 12. കറിവേപ്പില: 1 springs 
 13. ഉപ്പ്: ആവശ്യത്തിന്തയ്യാറാക്കുന്ന വിധം

 • ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക.
 • എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ വെളുത്തുള്ളി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ചേർക്കുക.
 • വെളുത്തുള്ളിയും പച്ചമുളകും ഒന്ന് മൂത്ത് വരുമ്പോൾ, സവോള ചെറുതായി അരിഞ്ഞതും തക്കാളി അരിഞ്ഞതും ഇതിലേക്ക് ചേർത്ത് ഇളക്കുക.
 • ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇടക്ക് ഇടക്ക് ഇളക്കി വേവിക്കുക.
 • വെന്തുവരുമ്പോൾ കായപ്പൊടിയും കാശ്മ്മീരി മുളകുപൊടിയും ചേർത്ത് അതിന്റെ പച്ചമണം ഒന്ന് മാറുന്നത് വരെ ഇളക്കുക.
 • അതിനുശേഷം തീ കെടുത്തി, അത്  ഒന്ന് തണുക്കാൻ വെക്കുക
 • തണുത്ത് കഴിയുമ്പോൾ അത് അരച്ചെടുക്കുക. അരക്കുമ്പോൾ കുറച്ചു വെള്ളം കൂടെ ചേർക്കുക.
 • അതിനുശേഷം  അരച്ചെടുത്ത ചട്നിയിൽ കടുക് താളിക്കാൻ വേണ്ടി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് കടുക് ചേർക്കുക. കടുക് പൊട്ടി കഴിയുമ്പോൾ ഉഴുന്ന് ചേർക്കുക.
 • അതിനുശേഷം ഉണക്കമുളകും കറിവേപ്പിലയും ചേർക്കുക. ഇത് മൂത്ത് കഴിയുമ്പോൾ ഇതിലേക്കു അരച്ച് വെച്ച ചട്നി ഒഴിച്ച് യോജിപ്പിക്കുക.
 • എല്ലാം യോജിപ്പിച്ച ശേഷം വിളമ്പാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !