Jayadevan Is Back | Malayalam Serial Seetha Kalyanam New Promo | Malayalam Serial Seetha Kalyanam Latest Episode | Malayalam Serial Review | Seetha Kalyanam Serial |

Easy PSC
0

സംഗീതാ മോഹൻ എഴുതി സുനിൽ കാര്യാട്ടുകരയും മനു വി നായരും ചേർന്ന് സംവിധാനം ചെയ്ത് ഏഷ്യാനെറ്റിൽ സൂപ്പർ ഹിറ്റായി പോയി കൊണ്ടിരിക്കുന്ന സീരിയൽ ആണ് സീതാ കല്യാണം. നിരവധി ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെയാണ് സീരിയൽ കടന്നു പോകുന്നത്. 595 എപ്പിസോഡുകൾ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയ എപ്പിസോഡിലെ പ്രമോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. 2018 സെപ്തംബർ 10 നാണ് സീരിയൽ ആരംഭിക്കുന്നത്. ധന്യ മേരി വർഗീസ് ആണ് കേന്ദ്ര ടൈറ്റിൽ കഥാപാത്രമായ സീതയെ അവതരിപ്പിക്കുന്നത്. രൂപ ശ്രീ രാജേശ്വരി ദേവി എന്ന വില്ലത്തി കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. അംബികാ ദേവി ആയി സോനാ നായരും ശ്രാവണി എന്ന കഥാ പാത്രമായി അർച്ചനാ ശുശീലനും കിടിലൻ പെർഫോമൻസ് കാഴ്ച വെക്കുന്നു. 



സീതയുടെ സഹോദരിയായ സ്വാതിയുടെ സന്തോഷത്തിനായി തന്റെ ജീവിതം സന്തോഷവും എല്ലാം മാറ്റി വെച്ചിരിക്കുക യാണ് സീത. 



ജയദേവൻ മടങ്ങി വരുന്നു. രാജേശ്വരി മനസിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന രഹസ്യങ്ങളുടെ നിലവറ തുറക്കാൻ ജയദേവൻ എത്തിയിരിക്കുന്നു. അദ്ദേഹം പറയുന്നു ഞാൻ പകൽ തന്നെ എല്ലാവരുടേയും മുന്നിൽ വെച്ചു സംസാരിക്കാം, അങ്ങനെ ചെയ്താൽ ജെയിലിൽ ആകുന്നത് നീയായിരിക്കും. രാജേശ്വരി ദേവി ഞെട്ടിത്തരിച്ചു പോകുന്നു. ചെയ്തു കൂട്ടിയ ക്രൂരതകളുടെ പിന്നാമ്പുറക്കഥകൾ പുറം ലോകം അറിയുമ്പോൾ രാജേശ്വരിയുടെ ശിഷ്ട ജീവിതം ജെയിലറകൾക്കുള്ളിൽ ആകുമോ? അതോ ഈ പ്രതിസന്ധിയും രാജേശ്വരി ദേവി മറി കടക്കുമോ? കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. നിങ്ങൾക്ക് എന്ത് തോന്നുന്നു? താഴെ കമന്റ് ചെയ്യുക:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !