മലയാളത്തിൻ്റെ പ്രിയ്യ നടി സംയുക്താ വർമ്മ അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു. വിഡിയോ കണ്ട് ആരാധകർ പറഞ്ഞത് കണ്ടോ? വിഡിയോ കാണാം

Easy PSC
0

മലയാളത്തിൻ്റെ പ്രിയ്യ നടി സംയുക്താ വർമ്മ അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു.

മലയാളികളുടെ മനസു കിഴടക്കിയ പ്രിയ്യപ്പെട്ട നടി ആയിരുന്നു. സംയുക്താ വർമ്മ. ബിജു മേനോനുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്തുനിന്നും വിട്ടു നിൽക്കുക ആയിരുന്നു അവർ. ജയറാം നായകനായി 1999 ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെയാണ് സംയുക്താ വർമ്മ വെള്ളിത്തിരയിൽ എത്തിയത്. പതിനെട്ടോളം ചിത്രങ്ങളിൽ അഭിനയിച്ച അവർ ഏറ്റവും കൂടുതൽ സുരേഷ് ഗോപിയുടെ നായികയായാണ് മലയാളികൾക്കു മുന്നിൽ എത്തിയത്.അഭിനയിച്ച മിക്ക ചിത്രങ്ങളും ഹിറ്റ്ലിസ്റ്റിൽ ഇടം നേടി എന്ന നേട്ടവും സംയുക്തക്കുണ്ട്. ബിജു മേനോൻ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനവ മികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ 2000 ത്തിൽ മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. സംയുക്ത വർമ്മ അവസാനം അഭിനയിച്ച സിനിമയാണ് ദിലീപ് നായകനായ കുമ്പേരൻ എന്ന സിനിമ.അതിന് ശേഷം ബിജു മേനോനുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും മാറി കുടുബ ജീവിതം നയിക്കുകയായിരുന്നു അവർ. ഇപ്പോൾ ഇതാ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. 2 മിനിറ്റ് 15 സെക്കൻ്റ് ദൈർഗ്യമുള്ള പരസ്യ ചിത്രത്തിലൂടെയാണ് അവർ അഭിനയത്തിലേക്ക് കടന്ന് വന്നിരിക്കുന്നത്. രുചിയുടെ രാജാവ് ഹരിതം ഫുഡ്സിൻ്റെ പുതിയ പരസിത്തിലൂടെയാണ് അവർ തിരിച്ച് വന്നിരിക്കുന്നത്. പരസ്യത്തിൽ നിരവധി വേഷത്തിൽ ഇവർ എത്തുന്നുണ്ട്. എന്നാൽ ഈ പരസ്യം കണ്ട് ആരാധകർ പറയുന്നത് പരസ്യം ഒക്കെ കൊള്ളാം പക്ഷെ ശബ്ദം പോര എന്നാണ്. ശോഭന, സംയുക്ത ഇവർക്ക് സിനിമയിൽ ഭാഗ്യലക്ഷ്മിയുടെ വോയിസ് കേട്ട് മനസ്സിൽ പതിഞ്ഞിട്ട് വേറൊരു വോയിസ് കേട്ടിട്ട് ഇവർ ആണെന്ന് അംഗീകരിക്കാൻ ഒരു ബുദ്ധിമുട്ട് പോലെ. ഒരു ആരാധകൻ പറയുന്നു. നിരവധി ആളുകളാണ് കമൻ്റമായി എത്തിയിരിക്കുന്നത്. ആദ്യത്തേനെക്കാളും സുന്ദരിയായത് ഇപ്പോഴാണെന്നൊക്കെ കമൻ്റ് ഉണ്ട്.

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !