മണിക്കുട്ടന് പിന്നാലെ ഡിമ്പലലും ബിഗ്‌ബോസ് ഹൗസില്‍ നിന്നും പുറത്തേക്ക് | Big Boss |

Easy PSC
0



ആത്മവിശ്വാസവും ഉത്സാഹവും കലര്‍ന്ന പുഞ്ചിരിയും നിലപാടുകളിലെ വ്യക്തതയും കൊണ്ട് ബിഗ്‌ബോസ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മത്സരാര്‍ത്ഥിയാണ് ഡിമ്പല്‍ ബാല്‍. ഐ നോ ആം യുനീക്വ് എന്ന കിടിലന്‍ ഇന്‍ട്രോയോട് കൂടിയാണ് ഡിമ്പല്‍ ആദ്യം ആരാധകരെ കൈയ്യിലെടുത്തത്. ഷോ അവസാനിക്കാന്‍ മൂന്നാഴ്ചകള്‍ പിന്നിടുമ്പോഴും മികച്ച മത്സരബുദ്ധി തന്നെയാണ് ഡിമ്പല്‍ ഹൗസിനുള്ളില്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം മണിക്കുട്ടന്റെ അപ്രതീക്ഷിതമായ തിരിച്ചുപോക്ക് ആരാധകരില് നിരാശ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു അപ്രതീക്ഷിത വാര്‍ത്തയുമായി ഷോ അധികൃതര്‍ വീണ്ടും എത്തിയിരിക്കുകയാണ്. ഡിമ്പലിന്റെ പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് താരം ഷോയില്‍ നിന്ന് പോയിരിക്കുകയാണ് എന്നതാണ് പുറത്ത് വരുന്ന വിവരം. ഡല്‍ഹിയില്‍ വച്ച് മരണപ്പെട്ടതായി ഷോ അധികൃതര്‍ ഡിമ്പലിനെ അറിയിച്ചു കഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.



സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ നിരവധി ഗ്രൂപ്പുകളില്‍ വാര്‍ത്ത വന്നു കഴിഞ്ഞു. ഡിമ്പലിനെ ചെന്നൈയില്‍ നിന്നും കൊണ്ടുവരാനായി സുഹൃത്തുക്കള്‍ പുറപ്പെട്ടുവെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചുവെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്. അച്ഛനും അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്നതാണ് ഡിമ്പലിന്റെ കുടുംബം. ഇനി തിരിച്ചു പോയാല്‍ താരം ഷോയിലേക്ക് തിരികെ എത്തുമോ എന്ന കാര്യം സംശയമാണ്. കോവിഡ് രൂക്ഷമായ സാഹചര്യം ആയതിനാലും ഷോ അവസാനിക്കാന്‍ മൂന്ന് ആഴ്ച മാത്രം ബാക്കി നില്‍ക്കുന്നതിനാലും ക്വാറന്റൈന്‍ കഴിഞ്ഞ് ഡിമ്പല്‍ വരുന്നത് അസാധ്യകരമായ കാര്യമാണ്. എന്നിരുന്നാലും ഡിമ്പല്‍ ഫാന്‍സ് വളരെ അധികം ഞെട്ടല് ഉണ്ടാക്കുന്ന വാര്‍ത്ത തന്നെയാണ് ഇത്.



കുട്ടിക്കാലത്ത് പ്രിയകൂട്ടുകാരിയായ ജൂലിയറ്റിനെ നഷ്ടപ്പെട്ടതിലുള്ള ഡ്രോമയ്ക്ക് പിന്നാലെ ഡിംപലിനെ തേടി നട്ടെല്ലിനെ ബാധിക്കുന്ന അപൂര്‍വ്വ കാന്‍സര്‍ രോഗങ്ങളില്‍ ഒന്നായ ഒസ്റ്റിയോബ്ലാസ്റ്റോമ ബാധിച്ചിരുന്നു.

നട്ടെല്ല് ക്ഷയിച്ചുപോവുന്ന അപൂര്‍വ്വമായ ഈ അസുഖത്തില്‍ നിന്നുംതാരം അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്. ഫീനിക്‌സ് പക്ഷിയെ പോലെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവളാണ് താന്‍ എന്ന് അഭിമാനത്തോടെ പലപ്പോഴും ഡിമ്പല്‍ ഷോയില്‍ പറഞ്ഞിട്ടുണ്ട്. ഒരു ചൈല്‍ഡ് സൈക്കോളജിസ്റ്റ് കൂടിയാണ് താരം. ജീവിക്കാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും മരണത്തില്‍ നിന്നും രക്ഷപ്പെട്ടുവന്ന ആളായതുകൊണ്ടു തന്നെ ജീവിതം എപ്പോഴും ആസ്വദിക്കുന്ന പെണ്‍കുട്ടിയാണെന്നും ഷോയില്‍ പലപ്പോഴായി ഡിമ്പല്‍ പറഞ്ഞിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!