#Home | Family Entertainment Movie | Indrans | Malayalam movie | Manjupillai | Sreenath Bhasi | Vijay Babu | #Home Movie Review | Download #Home Moview
Easy PSC
21 ഓഗസ്റ്റ്
0
#HOME
ശ്രീനാഥ് ബാസി, ഇന്ദ്രൻസ്, മഞ്ജുപിള്ള, തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ പുതിയ സിനിമ ആണ് # ഹോം. Amasom prime ഇൽ ഓഗസ്റ്റ് 19 ന് ആണ് റിലീസ് ആയത്.
പ്രേക്ഷകന്റെ ജീവിതവുമായി connect ചെയ്യാൻ കഴിയുന്നിടത്താണ് നല്ലൊരു family entertainment സിനിമ ജനിക്കുന്നത്.
ഒരു മലയാള സിനിമ കണ്ട് മനസും കണ്ണും നിറഞ്ഞ അനുഭവം പ്രേക്ഷകർ അവസാനമായി അനുഭവിച്ചറിഞ്ഞത് എന്നാവും? ഓർത്തെടുക്കാൻ സമയമെടുക്കുന്നുവെങ്കിൽ ആ ചോദ്യത്തിനുള്ള ഉത്തരവുമായാണ് റോജിൻ തോമസ് സംവിധാനം ചെയ്ത #ഹോം എന്ന ചിത്രം എത്തുന്നത്...
സ്മാർട്ട്ഫോൺ ഇന്നത്തെ കുടുംബങ്ങളെ എത്രമാത്രം ബാധിച്ചിട്ടുണ്ട്? അതിന്റെ സാധ്യതകൾ എത്രമാത്രം കുടുംബ ബന്ധങ്ങളിൽ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്?#ഹോമിൽ പ്രേക്ഷകർക്ക് അത് കാണാനാകും...
നാൽപ്പതുകളിലും അൻപതുകളിലും ഇംഗ്ലിഷ് സാഹിത്യത്തിലെ ക്ലാസിക്കുകൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിരുന്ന പല എഴുത്തുകാരുടെയും ടൈപ്പിസ്റ്റ് ആയി ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു ഒലിവർ ട്വിസ്റ്റിന്റെ അപ്പച്ചൻ. ചാൾസ് ഡിക്കൻസിന്റെ നോവലിലെ കഥാപാത്രത്തോടുള്ള ഇഷ്ടം കാരണം അദ്ദേഹം മകന് നൽകിയ പേരാണ് ഒലിവർ ട്വിസ്റ്റ് എന്നത്. വിഡിയോ കാസറ്റ് ലൈബ്രറി നടത്തിപ്പുകാരനായിരുന്ന ഒലിവറിന് കാലത്തിനൊപ്പം നീന്താനാകാത്തതിനാൽ കട പൂട്ടേണ്ടി വന്നു. സാങ്കേതികവിദ്യയുടെ ലോകത്ത് ജീവിക്കുന്ന രണ്ട് മക്കളാണ് ഒലിവറിനും ഭാര്യ കുട്ടിയമ്മ്ക്കും. മൂത്തമകൻ ആന്റണി സംവിധായകനും രണ്ടാമത്തെ മകൻ ചാൾസ് യൂട്യൂബറും.
ഭാര്യയും അച്ഛനും മക്കളുമടങ്ങുന്നതാണ് ഒലിവർ ട്വിസ്റ്റിന്റെ ലോകം. നവയുഗത്തിന്റെ മാറ്റങ്ങൾക്കൊപ്പം മുന്നോട്ട് പോകാത്ത ഒലിവറിന് ആകെ അറിയുന്നത് സ്നേഹിക്കാനാണ്. നാളുകൾക്ക് ശേഷം കാണുന്ന മൂത്ത മകൻ ആന്റണിയോട് അയാൾ 'ആർത്തി'യോടെയാണ് വിശേഷങ്ങൾ ചോദിക്കുന്നത്. അവനോട് സംസാരിക്കുമ്പോഴുള്ള അയാളുടെ ആവേശത്തിലുണ്ട് മക്കളോട് കടലോളം സ്നേഹം കൊണ്ട് നടക്കുന്ന അച്ഛന്റെ ഉള്ളം.
സ്മാർട്ട്ഫോണിന്റെയും ഇന്റർനെറ്റിന്റെയും ലോകത്തിൽ ജീവിക്കുന്ന മക്കൾക്കൊപ്പം എത്തിപ്പെടാൻ ഒലിവർ ട്വിസ്റ്റ് നടത്തുന്ന പരിശ്രമങ്ങൾ ഒരേസമയം ചിരിപ്പിക്കും, ചിന്തിപ്പിക്കും, കരയിക്കും. പിഎച്ച്ഡിയും മറ്റുമുള്ള, ടെക്നോളജിയിൽ അപ്ഡേറ്റഡായ, സ്വന്തം ആത്മകഥ എഴുതിയ ഭാവി അമ്മായിഅച്ഛനോടുള്ള ആന്റണിക്കുള്ള ആദരവിനും ബഹുമാനത്തിനും സ്നേഹത്തിനും മുന്നിൽ പ്രത്യേകിച്ച് എടുത്തു പറയാൻ തക്കവിധ നേട്ടങ്ങളൊന്നും തന്റെ ജീവിതത്തിലില്ലെന്ന തിരിച്ചറിവ് ഒലിവറിനെ നിരാശനാക്കുന്നുണ്ട്. എന്നാൽ മകനോട് പറയാൻ 'എക്സ്ട്രാ ഓർഡിനറി' ആയ ഒരു സംഭവം അയാളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന തിരിച്ചറിവ് ചിത്രത്തിന്റെ കാതലാണ്.
എന്നാൽ നിങ്ങളുടെയെല്ലാം തൊട്ടടുത്ത്, നിങ്ങൾ കുട്ടിയമ്മയെ കണ്ടിട്ടുണ്ടാവും. അത് നിങ്ങളുടെ അമ്മയാണ്. കേരളത്തിലെ ശരാശരി അമ്മമാരുടെ ജീവിതമാണ് കുട്ടിയമ്മ.
നിങ്ങൾക്ക് ഭക്ഷണമുണ്ടാക്കിത്തരുന്ന, അപ്പുറത്ത് നിന്നേ വന്ന് റൂമിലെ ഫാൻ ഓണാക്കിത്തരുന്ന, നിങ്ങൾ നന്നാവണമെന്ന് മാത്രം ആഗ്രഹിക്കുന്ന, നിങ്ങളുടെ സങ്കടങ്ങളിൽ ഒരുപാട് വേദനിക്കുന്ന, നിങ്ങളോട് ചില തമാശകളൊക്കെ കാണിക്കുന്ന, നിങ്ങൾക്ക് ധൈര്യമായി എന്ത് തമാശയും പറയാൻ പറ്റുന്ന നിങ്ങളുടെ അമ്മ
അത്രമാത്രം അടിപൊളിയാണ് മഞ്ചുപിള്ളയുടെ കുട്ടിയമ്മ. ഇന്ദ്രൻസ് ചേട്ടനൊപ്പം നിർത്തി പറയേണ്ട വേഷം തന്നെയാണ് കുട്ടിയമ്മ. അവർക്ക് ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ.
ഇത് നിങ്ങളുടെ വീടാണ്, ഇതിൽ നിങ്ങളൊക്കെ തന്നെ ആണ് ഉള്ളത്. കാണണം കണ്ണും മനസും നിറച്ചിരിക്കും ഈ കൊച്ചു ചിത്രം.