Kulir Thennal Vannu | കുളിർ തെന്നൽ വന്നു | Kulir Thennal Vannu Melle Malayalam Lyrics | Sahyadriyile Chuvanna Pookkal | Girish Narayanan | Abhirami Ajai |

Easy PSC
0

സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ

Music: 
ഗിരീഷ് നാരായണൻ
Lyricist: 
രവി നായർ
Singer: 
ഗിരീഷ് നാരായണൻ,അഭിരാമി അജയ്



കുളിർതെന്നൽ വന്നു മെല്ലേ കാതിൽ

ചൊല്ലിയിന്നാരേ നീ തിരഞ്ഞു

ഇളം മഞ്ഞു പോലെയെന്നുള്ളിലാർദ്രമൊരു

കുഞ്ഞു മോഹമുണർന്നു



കുളിർതെന്നൽ വന്നു മെല്ലേ കാതിൽ

ചൊല്ലിയിന്നാരേ നീ തിരഞ്ഞു

ഇളം മഞ്ഞു പോലെയെന്നുള്ളിലാർദ്രമൊരു

കുഞ്ഞു മോഹമുണർന്നു

പറയൂ നീ എന്തിനായ് വിരിയും തളിർ മുല്ലയായ്

ഇനി ആരാരും കാണാതെ മനസ്സിലൊളിച്ചു വച്ചു



തെന്നൽ വന്നു മെല്ലേ കാതിൽ ചൊല്ലിയിന്നാരേ നീ തിരഞ്ഞു ഇളം മഞ്ഞു പോലെയെന്നുള്ളിലാർദ്രമൊരു കുഞ്ഞു മോഹമുണർന്നു


ഇനി വിരിയുമോ നീഹാര പുഷ്പങ്ങൾ മലർ ചൊരിയുമോ മാകന്ദ സ്വപ്‌നങ്ങൾ വിരുന്നുവരുമാനന്ദ രാഗങ്ങളിൽ പറന്നുവരൂമാശ്ലേഷ ഗാനങ്ങളിൽ എനിക്ക് തരുമോ കവർന്ന മധുരം പകരുമോ പരിമളം ഇതളുലഞ്ഞ പനിനീർ പൂക്കളുടെ തെന്നൽ വന്നു മെല്ലേ കാതിൽ ചൊല്ലിയിന്നാരി നീ തിരഞ്ഞു ഇളം മഞ്ഞു പോലെയെന്നുള്ളിലാർദ്രമൊരു കുഞ്ഞു മോഹമുണർന്നു


ഇനിയും മൂളുമോ പ്രേമത്തിനീണങ്ങൾ കവിതയുണർത്തും രാവിൻ നിലാവിലും മിഴികളിലേ സായൂജ്യ സംഗീതമായ് മൊഴികളിലെ സല്ലാപ സൗന്ദര്യമായ് നിറച്ചു തരുമോ പ്രണയ ചഷകം പറയുമോ പ്രിയതരം ഉണർന്നുലഞ്ഞ പകൽ കിനാക്കളുടെ


തെന്നൽ വന്നു മെല്ലേ കാതിൽ ചൊല്ലിയിന്നാരേ നീ തിരഞ്ഞു ഇളം മഞ്ഞു പോലെയെന്നുള്ളിലാർദ്രമൊരു കുഞ്ഞു മോഹമുണർന്നു പറയൂ നീ എന്തിനായ് വിരിയും തളിർ മുല്ലയായ് ഇനി ആരാരും കാണാതെ മനസ്സിലൊളിച്ചു വച്ചു തെന്നൽ വന്നു മെല്ലേ കാതിൽ ചൊല്ലിയിന്നാരേ നീ തിരഞ്ഞു.




Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!