#ഹോം
മുകിലു തൊടാനായ്...
Music: രാഹുൽ സുബ്രഹ്മണ്യൻ
Lyricist: അരുൺ ഏളാട്ട്
Singer: മധു ബാലകൃഷ്ണൻ
മുകിലു തൊടാനായ്
മനസ്സ് കൊതിച്ചു
ചിറകുയരാതെ നിൽപ്പൂ ഞാനും
പഴയൊരു കാലം
അകലെ വിമൂകം
കഥയറിയാതെ നീറും നേരം
അരികെ അരികെ
വിരിയും സ്നേഹപ്പൂവൊന്നിൽ
ഇതളൂർന്നിടും പോലെ തോന്നുന്നുവോ..
മനസ്സേ മനസ്സേ പറയൂ
മായുന്നോ ദൂരെ
ഈ ജന്മബന്ധങ്ങൾ
തൻ നാമ്പുകൾ..
നിൻ മൊഴിയിലാദ്യമായ്
എന്നകം മുറിഞ്ഞിതാ
നീറുന്നു വേനൽ തീ പോലെ
എന്നും കണികാണുവാൻ
ഞാൻ കൊതിച്ചുവെങ്കിലും
മായുന്നു നീയെങ്ങോ ദൂരെ
എൻ വിരലിലായ് വിരൽ
കൊരുത്തന്നു തേടി
നാൾവഴിയിൽ നീ പുലരികൾ
ആരവമൊഴിഞ്ഞേകനായിന്നു ഞാനും
നീ നിറയുമോ എന്നിലെ
ഈ ഓർമ്മക്കൂട്ടിൽ
മുകിലു തൊടാനായ്
മനസ്സ് കൊതിച്ചു
ചിറകുയരാതെ നിൽപ്പൂ ഞാനും
പഴയൊരു കാലം
അകലെ വിമൂകം
കഥയറിയാതെ നീറും നേരം
അരികെ അരികെ
വിരിയും സ്നേഹപ്പൂവൊന്നിൽ
ഇതളൂർന്നിടും പോലെ തോന്നുന്നുവോ..
മനസ്സേ മനസ്സേ പറയൂ
മായുന്നോ ദൂരെ
ഈ ജന്മബന്ധങ്ങൾ
തൻ നാമ്പുകൾ..