Manju Pole Song Lyrics | Kunchacko Boban, Kavya Madhavan | Dosth movie Song

Easy PSC
0

  • Song: Manju Pole
  • Movie:  Dosth
  • Lyrics: S. Ramesan Nair
  • Music: Vidyasagar
  • Singer: Sreenivasമഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ

മുല്ല പോലെ നിലാ ചില്ല പോലെ

മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ 

മുല്ല പോലെ നിലാ ചില്ല പോലെഅവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍

തന്നന്നാന നന്നന്നാ നാ.. നന നന്നന്നാന നന്നന്നാന

നന്നന്നാന നന്നന്നാ നന്നന്നാന നന്നന്നാനോ...

മുത്തു പോലെ മുളം തത്ത പോലെ 

മിന്നല്‍ പോലെ ഇളം തെന്നല്‍ പോലെ....

മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ 

മുല്ല പോലെ നിലാ ചില്ല പോലെ

അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍

നെഞ്ചലിഞ്ഞ കിളി പോലെ

അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍ ..ഇണങ്ങുന്ന മഴയോ തമ്മില്‍ പിണങ്ങുന്ന പുഴയോ

തളിരിട്ട ലതയോ അവള്‍ ദാവണി കുടമോ

ഇണങ്ങുന്ന മഴയോ തമ്മില്‍ പിണങ്ങുന്ന പുഴയോ

തളിരിട്ട ലതയോ അവള്‍ ദാവണി കുടമോ

മഴവില്ലിന്‍ തിടമ്പോ മദനപൂവരമ്പോ

തംബുരു ഞരമ്പോ കണ്ണില്‍ താമര കുറുമ്പോ

ഒരു കുട തണലില്‍ ഒതുങ്ങുന്നതാരോ


അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍

നെഞ്ചലിഞ്ഞ കിളി പോലെ

അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍

പുഞ്ചിരിക്കും പൂ പോലെ

മുത്തു പോലെ.. തത്ത പോലെ... മിന്നല്‍ പോലെ... തെന്നല്‍ പോലെ ..ഉദയത്തിന്‍ മുഖമോ എന്‍ ഉയിരിന്റെ സുഖമോ

അലിയുന്ന ശിലയോ അവള്‍ ആവണി കുളിരോ

ഉദയത്തിന്‍ മുഖമോ എന്‍ ഉയിരിന്റെ സുഖമോ

അലിയുന്ന ശിലയോ അവള്‍ ആവണി കുളിരോ

തിരതല്ലും കടലോ തിരിയിട്ട വിളക്കോ

തിലകത്തിന്‍ മുഴുപ്പോ നിറം തിങ്കളിന്‍ വെളുപ്പോ

മറന്നിട്ട മനസ്സില്‍ മയങ്ങുന്നതാരോ

അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍

നെഞ്ചലിഞ്ഞ കിളി പോലെ...

അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍

പുഞ്ചിരിക്കും പൂ പോലെ ...

മഞ്ഞു പോലെ.....


മുല്ല പോലെ നിലാ ചില്ല പോലെ

അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍

തന്നന്നാന നന്നന്നാ നാ..

അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !