ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങൾ | Othiri Othiri Othiri Swapnangal Song Lyrics | Pranayavarnangal | KS Chithra | Vidyasagar | Gireesh Puthanchery

Easy PSC
0

  • Film: Pranayavarnangal (1998)
  • Directed By: Sibi Malayil
  • Produced By: Dinesh Panicker
  • Lyrics: Gireesh Puthenchery
  • Music: Vidyasagar


ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങൾ

പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വർണ്ണങ്ങൾ

ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങൾ

പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വർണ്ണങ്ങൾ

കുഞ്ഞു കിനാവുകൾ കൂടണയുന്നൊരു

മഞ്ഞു നിലാവിൽ ചേക്കേറാം 

കുറുവാൽപ്പറവകൾ നീന്തി നടക്കും നഗര സരിത്തിൽ നീരാടാം

ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങൾ

പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വർണ്ണങ്ങൾമാരിവില്ലിലൊരു പാട്ടിൻ ശ്രുതി വെറുതേ മീട്ടാം 

നാട്ടുമൈനയുടെ കൂട്ടിൽ ഒരു തിരിയായ് മിന്നാം  

രാത്രിലില്ലിയുടെ മാറിൻ കുളിർ മഴയായി പൊഴിയാം

രാഗവേണുവിൽ ഏതോ സ്വരമധുരം തിരയാം 

ഒരു പാട്ടിൻ ചിറകേറിപ്പതിയേ പാറാം

മധു തേടും വണ്ടായ് മൂളി തൊടിയിൽ തുള്ളാം 

അനുരാഗക്കടലിൻ തിരയായ് മലർമാസ 

പനിനീർ മുകിലായ്മഴവീഴാ മരുവിൻ

മണലിൽ ജന്മം പെയ്തൊഴിയാം

ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങൾ

പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വർണ്ണങ്ങൾകൂട്ടിൽ നിന്നുമൊരു പൂവിൻ കുളിരിതളും തേനും

പാതിമായുമൊരു രാവിൻ നറു മിഴിനീർ മുത്തും 

നെഞ്ചിനുള്ളിലൊളി തഞ്ചും കിളിമൊഴിയും പാട്ടും

പഞ്ചവർണ്ണ മുകിൽ തൂകും ഈ പ്രണയാമൃതവും 

ഇനിയെങ്ങും നിറമോലും നിമിഷം മാത്രം 

ഇതൾ മൂടും പീലിത്തൂവൽ ശിശിരം മാത്രം 

ഒരു നോക്കും വാക്കും തീർന്നാൽ പദമൂന്നി 

പാറി നടന്നാൽ കൊഴിയാതെ കൊഴിയും 

നമ്മുടെയിത്തിരിയീ ജന്മം

ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങൾ

പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വർണ്ണങ്ങൾ

കുഞ്ഞു കിനാവുകൾ കൂടണയുന്നൊരു

മഞ്ഞു നിലാവിൽ ചേക്കേറാം 

കുറുവാൽപ്പറവകൾ നീന്തി നടക്കും നഗര സരിത്തിൽ നീരാടാം

ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങൾ

പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വർണ്ണങ്ങൾ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !