ഓണത്തിന് ഫോട്ടോ ഷൂട്ടുകൾ പങ്കുവെച്ച് പ്രിയ നായികമാർ | Photo Shot | Actress Photo Shoot |

മലയാളി നായികമാരുടെ  ഫോട്ടോ ഷൂട്ടിൽ ആരാണ് കൂടുതൽ സുന്ദരി

 തിരുവോണത്തിൽ മലയാളി നായികമാർ പങ്കുവെച്ച് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയുടെ കൈയ്യടി നേടി മുന്നേറുകയാണ്. ഒരുപാട് പേരാണ് ഓണം വൈബിൽ വ്യത്യസ്ത തരം ഫോട്ടോഷൂട്ടുകൾ നടത്തുകയും ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തത്. 
നായികമാരുടെമേനിയഴക് കസവിന്റെ മനോഹാരിതയിൽ മാസ്മരികമാവുകയാണ്. സാരിയിലും ദാവണിയും പട്ടുപാവാടയും തലയിൽ മുല്ലപ്പൂവും കയ്യിൽ കുപ്പിവളയും എല്ലാം താരങ്ങൾക്ക് മലയാളി മങ്കയുടെ ലുക്ക് നൽകുകയാണ്.
മലയാളത്തിന്റെ അഭിമാനമായ മലയാളികളുടെ സ്വന്തം അപർണ ബാലമുരളി കസവ് സാരിയി ആരാധകരുടെ മനം കവർന്നു.  മുല്ലപ്പൂവും ഭംഗിയുള്ള ആഭരണങ്ങളും ശാലീനതയുള്ള ഹെയർ സ്റ്റൈലും താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നു. ആഭരണങ്ങളും തലയിലെ മുല്ലപ്പൂവും താരത്തിനെ ഒന്നുകൂടെ സുന്ദരിയാക്കി എന്ന് പറയാം.
ഞാൻ പ്രകാശൻ എന്നാ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ദേവികാ സഞ്ജയ് ഭംഗിയുള്ള ഗോൾഡൻ കസവ് സാരിയിലേക്ക് മെറൂൺ കളർ ബ്ലൗസ് എന്ന സുന്ദരമായ കോമ്പിനേഷനാണ് ഓണം ഫോട്ടോ ഷൂട്ടിന് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്.
ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ കണ്ണിറുക്കി തരംഗമായ പ്രിയ പ്രകാശ് വാര്യർ സ്റ്റൈലിഷ് ലുക്കിലുള്ള പട്ടുപാവാടയിൽ ആണ്  എത്തിയിരിക്കുന്നത്. കാതിലെ വലിയ ജിമിക്കി താരത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്. ഈ അടുത്ത കാലത്ത് മലയാള സിനിമയിൽ വ്യത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന നിമിഷ സജയൻ ലഹങ്കയിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാച്ചുറൽ ബ്യൂട്ടി ആയ താരത്തിന്റെ ഫോട്ടോകൾക്ക് വലിയ പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ട്.

ഗോൾഡൻ കസവിലേക്ക് റെഡ് ബ്ലൗസ് തിരഞ്ഞെടുത്ത അനുപമ പരമേശ്വരൻ ഫോട്ടോ ഷൂട്ട് മികച്ചു നിൽക്കുന്നുണ്ട്.ഗോൾഡൻ കസവ് സാരിയിൽ നിന്ന് അല്പം വെറൈറ്റി പരീക്ഷിച്ചിരിക്കുകയാണ് അന്നാ ബെൻ. നീലയും കറുപ്പും ആണ് അന്ന ബെൻ തിരഞ്ഞെടുത്തത്.പച്ച സാരിയും, ചുവന്ന ബ്ലൗസും കൂടി സുന്ദരമായ കോമ്പിനേഷനാണ് ആണ് അനശ്വര രാജന്റെ ഡ്രസ്സ്‌. സിമ്പിൾ ലുക്കിൽ ക്യൂട്ട് ആണ് താരത്തിന്റെ ഫോട്ടോകൾ. 

വൈറ്റ് ആൻഡ് പിങ്ക് ആണ് കല്യാണി പ്രിയദർശൻ പങ്കുവെച്ചത്. അവതരണ മേഖലയിലെ താരത്തിളക്കം രഞ്ജിനി ഹരിദാസ് ഒരു മോഡേൺ ലുക്കിലുള്ള ചുരിദാറിൽ ആണ് എത്തിയിരിക്കുന്നത്. ഇതിനുമുമ്പ് ഇത്രത്തോളം ഭംഗിയിൽ താരത്തെ കണ്ടിട്ടില്ല എന്നു തന്നെ പറയാം.

ഗോൾഡൻ കസവ് സാരിയിൽ വളരെ സിമ്പിൾ ആയി ആണ് സംയുക്ത മേനോൻ ഫോട്ടോഷൂട്ടാണ് പങ്കുവെച്ചത്.
പീച്ച് സാരി ലേക്ക് മറൂൺ കളർ ബ്ലൗസ് ആണ് അനുസിതാരയുടെ സെലക്ഷൻ. പൂക്കൾക്കൊപ്പം നിൽക്കുന്ന താരത്തിന്റെ ഫോട്ടോകൾ ഉഗ്രനായി.


എന്തായാലും താരങ്ങൾ ഓരോരുത്തരും ഓണാഘോഷ ഫോട്ടോകളിൽ കിടുക്കി എന്ന് തന്നെ പറയാം.