താരക പെണ്ണാളേ കതിരാടും മിഴിയാളേ | THARAKA PENNALE NADAN PATTU LYRICS | Naadan Pattukal | നാടന്‍ പാട്ട് |

Easy PSC
0

താരക പെണ്ണാളേ 
താരക പെണ്ണാളേ കതിരാടും മിഴിയാളേ

താമ്പുരാനെത്തിടും മുന്നേ കാരിങ്കാറിന്‍

കോരപറിച്ചാട്ടേ...(2)

തക തക താത്തിനം തക തെയ്താര
തകത്തിനം തക തെയ്താര
താത്തിനം തക തകത്തിനം തക
തകത്തിനം തക തെയ്താര...(2)


കണ്ടം പൂട്ടിയടിക്കാന്‍

കരിമ്പാറക്കരങ്ങളുണ്ടേ

വെള്ളം കോരിക്കോരി ഉള്ളം കിടുങ്ങാത്ത

മേലെ കിടാങ്ങളുണ്ടേ...(2)


തക തക താത്തിനം തക തെയ്താര
തകത്തിനം തക തെയ്താര
താത്തിനം തക തകത്തിനം തക
തകത്തിനം തക തെയ്താര...(2)വെറ്റമാന്‍ തിന്നവളേ തത്തചുണ്ടുള്ള

വാമുറുക്കേ...

അന്തിക്കൊരുത്തി മുറുക്കി പെരുത്തവള്‍

വീണതീചേറ്റിലാണേ...(2)


തക തക താത്തിനം തക തെയ്താര
തകത്തിനം തക തെയ്താര
താത്തിനം തക തകത്തിനം തക
തകത്തിനം തക തെയ്താര...(2)ആടുന്നതൊന്നുമല്ലാ താഴെ

മിന്നാമിനുങ്ങുമല്ലാ...

ആറ്റിറമ്പത്തൊരു കുരയിലയ്യോ

കരിന്തിരികത്തലാണേ...(2)


തക തക താത്തിനം തക തെയ്താര
തകത്തിനം തക തെയ്താര
താത്തിനം തക തകത്തിനം തക
തകത്തിനം തക തെയ്താര...(2)അയ്യോ മെടമെടഞ്ഞേ മടവിഴാതെ

കാവലങ്ങായി...

ചൂട്ടും തെളിച്ചോരാള്‍

പാടവരമ്പത്തുറക്കമില്ലാറുമാസം...(2)


തക തക താത്തിനം തക തെയ്താര
തകത്തിനം തക തെയ്താര
താത്തിനം തക തകത്തിനം തക
തകത്തിനം തക തെയ്താര...(2)നല്ലരു പൂവു കണ്ടോ പൂവിന്‍

കണ്ണു നിറഞ്ഞ കണ്ടോ...

താരാട്ടുകേള്‍ക്കാതുറങ്ങിയ കുഞ്ഞിന്‍

പഴങ്കഥ കേട്ടതാവാം...(2)


തക തക താത്തിനം തക തെയ്താര
തകത്തിനം തക തെയ്താര
താത്തിനം തക തകത്തിനം തക
തകത്തിനം തക തെയ്താര...(2)താരക പെണ്ണാളേ കതിരാടും മിഴിയാളേ

താമ്പുരാനെത്തിടും മുന്നേ കാരിങ്കാറിന്‍

കോരപറിച്ചാട്ടേ...(2)


താരക പെണ്ണാളേ....

കതിരാടും മിഴിയാളേ.....

താമ്പുരാനെത്തിടും.

മുന്നേ കാരിങ്കാറിന്‍...

കോരപറിച്ചാട്ടേ.....ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !