ഭാരത സർക്കസ് എന്ന ചിത്രത്തിനു ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി സോഹൻ സീനു ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡാൻസ് പാർട്ടി' എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. എറണാകുളത്ത് വടുതല സെന്റ് ആന്റണീസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന പൂജാച്ചടങ്ങിൽ ഫാദർ ജോസഫ് മറ്റത്തിൽ ഭദ്രദീപം തെളിച്ചു. കൊച്ചിൻ കോർപ്പറേഷൻ മേയർ എം. അനിൽകുമാർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ പ്രശസ്ത സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ആദ്യ ക്ലാപ്പടിച്ചു.
ഫുക്രു, ജൂഡ് ആന്റണി ജോസഫ്, സാജു നവോദയ, ലെന, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, ജോളി ചിറയത്ത്, പ്രീതി, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻ കുട്ടി, ബിനു തൃക്കാക്കര, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകിദേവി, അമാര സിജി, സുശീൽ, ബിന്ദു, നസീർ ഖാൻ, അപ്പക്ക, ഫ്രെഡി, തിരു, സുരേഷ് നായർ, എൽദോ, സുമേഷ്, ഡോ. ശശികാന്ത്, വർഗീസ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഇന്നിന്റെ തനതായ ശൈലിയിൽ യുവമനസ്സുകളുടെ പുത്തൻ നിലപാടുകളുടെ പശ്ചാത്തലത്തിൽ കൊച്ചി നഗര സമീപം നൃത്തവും സംഗീതവും പാർട്ടികളുമൊക്കെയായി ആർഭാടമായി ജീവിക്കുന്ന കൂട്ടുകാർക്കിടയിൽ വളരെ യാദൃച്ഛികമായി കടന്നുവന്ന ഒരു പ്രശ്നം അവർക്കിടയിൽ സൃഷ്ടിക്കുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് 'ഡാൻസ് പാർട്ടി' എന്ന എന്റർടൈനർ ത്രില്ലർ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർത്ത് നിർമ്മിക്കുന്ന ഡാൻസ് പാർട്ടിയുടെ ഛായാഗ്രഹണം ബിനു കുര്യൻ നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.
- എഡിറ്റിംഗ്: വി.സാജൻ
- പ്രൊഡക്ഷൻ കൺട്രോളർ: സുനിൽ ജോസ്
- പ്രോജക്ട് ഡിസൈനർ: മധു തമ്മനം
- കലാസംവിധാനം: സതീഷ് കൊല്ലം
- മേക്കപ്പ്: റോണക്സ് സേവ്യർ
- കോസ്‌റ്റ്യൂംസ്: അരുൺ മനോഹർ
- ശബ്ദലേഖനം: ഡാൻ
- പ്രൊജക്ട് കോ-ഓർഡിനേറ്റർ: ഷഫീക്ക്
- ഫിനാൻസ് കൺട്രോളർ: സുനിൽ പി. എസ്
- കോ- ഡയറക്ടർ: പ്രകാശ് കെ. മധു
- സ്റ്റിൽസ്: നിദാദ് കെ.എൻ
- ഡിസൈൻ: കോളിൻസ് ലിയോഫിൽ