സുന്ദരിയേ വാ വെണ്ണിലവേ വാ വരികൾ | Sundariye Vaa Lyrics | Evergreen Malayalam Album Song | Chembakame | Franco

Easy PSC
0

Sundariye Vaa Lyrics


    ഒരു കാലത്ത് മലയാളികൾ നെഞ്ചേറ്റിയ ഒരു കിടിലൻ ലൗ സോങ്ങ് ആണ് ചെമ്പകമേ എന്ന ആൽബത്തിലെ സുന്ദരിയേ വാ എന്നു തുടങ്ങുന്ന ഗാനം. മനോഹരമായ വരികളാലും ഹൃദയം തൊടുന്ന ഈണത്താലും സമ്പന്നമാണ് സുന്ദരിയേ വാ എന്ന ഗാനം. ഇപ്പോഴും ഈ ഗാനത്തിന് തെല്ലും പുതുമ നഷ്ട പെട്ടിട്ടില്ല. ഒരു പാട് പേർ ഇന്നും ഈ ഗാനം കേൾക്കുന്നു.

രാജു രാഘവന്റെ വരികൾക്ക് ശ്യാം ധർമൻ ആണ് സംഗീതം പകർന്നിരിക്കുന്നത്. ഫ്രാങ്കോയുടെ അതി മനോഹരമായ ആലാപനം ഈ ഗാനത്തിന് ഒരു കാൽപ്പനിക ഭാവം പകരുന്നു. സുന്ദരിയേ വാ വെണ്ണിലവേ വാ എന്നു തുടങ്ങുന്ന ഗാനത്തിന്റെ മുഴുവൻ വരികളും ഇവിടെ നിന്നും ലഭിക്കും.


സുന്ദരിയേ വാ വെണ്ണിലവേ വാ

എൻ ജീവതാളം നീ പ്രണയിനീ ഓ ഓ---

നീല രാവിലെൻ സ്നേഹവീഥിയിൽ

മമതോഴിയായി വാ പ്രിയമയീ ഓ ഓ

അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ

ഹൃദയ മന്ത്രം കാത്തു വെച്ചു ഞാൻ ഓ ഓ


സുന്ദരിയേ വാ വെണ്ണിലവേ വാ

എൻ ജീവതാളം നീ പ്രണയിനീ ഓ ഓ---അന്നെന്റെ കരളിൽ ഒരു കൂടൊരുക്കിലെ

നിൻ നീലമിഴി കോണുകളിൽ കവിത കണ്ടില്ലേ

ഇന്നും നിൻ ഓർമയിലെൻ നോവുണരുമ്പോൾ

മാഞ്ഞങ്ങു പോകരുതെ വാർമഴവില്ലെ

മല്ലികപ്പൂമണക്കും മാർഗഴിക്കാറ്റെ

നീ വരുവോളം എന്റെയുള്ളിൽ തേൻ കുയിൽപ്പാട്ട്

വെള്ളിക്കൊലുസിട്ട കാലൊച്ച കേൾക്കാൻ

കാത്തിരിക്കുമെന്റെ ഹൃദയം

നിനക്കു മാത്രം നിനക്കു മാത്രമായി


സുന്ദരിയേ വാ വെണ്ണിലവേ വാ

എൻ ജീവതാളം നീ പ്രണയിനീ ഓ ഓ---

നീല രാവിലെൻ സ്നേഹവീഥിയിൽ

മമതോഴിയായി വാ പ്രിയമയീ ഓ ഓഇനിയെന്നു കാണുമെന്റെ പുതു വസന്തമേ

നിറതിങ്കൾ ചിരിയാലെൻ അരികിൽ വരില്ലേ

പുലർകാലം വിരിയുമ്പോൾ എന്നും നിൻ മുഖം

അറിയാതെൻ ഓർമയിലോ മധുര നൊമ്പരം

പച്ചനിലാ താഴ്വാരം പുൽകും വാനമേ

കുഞ്ഞോളം കഥ ചൊല്ലും കായൽ കരയേ

മിന്നും കരിവള ചാർത്തിപ്പോകുമെൻ

അനുരാഗിയെ കണ്ടോ

എന്നുയിരേ എവിടെ നീ സഖീ


സുന്ദരിയേ വാ വെണ്ണിലവേ വാ

എൻ ജീവതാളം നീ പ്രണയിനീ ഓ ഓ---

നീല രാവിലെൻ സ്നേഹവീഥിയിൽ

മമതോഴിയായി വാ പ്രിയമയീ ഓ ഓ

അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ

ഹൃദയ മന്ത്രം കാത്തു വെച്ചു ഞാൻ ഓ ഓ

സുന്ദരിയേ വാ വെണ്ണിലവേ വാ

എൻ ജീവതാളം നീ പ്രണയിനീ ഓ ഓ---

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !