ഉദിച്ച ചന്ദിരന്റെ വരികൾ | Udicha Chandirante Lyrics | Punjabi House | Dileep | Mano, M G Sreekumar

Easy PSC
0
Udicha Chandirante Lyrics

    പഞ്ചാബി ഹൗസ് എന്ന സൂപ്പർ ഹിറ്റ് കോമഡി ദിലീപ് സിനിമയിൽ ചിരിക്കാൻ മാത്രം അല്ല, ഒരുപാട് നല്ല പാട്ടുകളും ഉണ്ട്. അതിലെ ഒരു ഡാൻസ് മൂഡിൽ വരുന്ന ഒരു പാട്ടാണ് ഉദിച്ച ചന്ദിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ. എസ് രമേഷൻ നായരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സുരേഷ് പീറ്റേഴ്സ് ആണ്. എം ജി ശ്രീകുമാറും മനോയും ടീംസും ചേർന്നാണ് ഈ കിടിലൻ പാട്ട് പാടിയിരിക്കുന്നത്. ഉദിച്ച ചന്ദിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ എന്ന പാട്ടിന്റെ വരികളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ ഒരു പാട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങൾ പങ്കു വെയ്ക്കുക.

ഹൊയ്യാ ഓ..ഹൊയ്യാ ഓ. ഹൊയ്യാ ഓ...

ഹൊയ്യാ ഓ. ഹോ ഓ..ഓ.. ഹൊയ്യാ ഓ. ഹോ ഓ..ഓ..

ഉദിച്ച ചന്ദിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ

നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ

ഉദിച്ച ചന്ദിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ

നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ

ഹോ.... താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ

താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ

തങ്കമെന്റെ കൺകവർന്ന പുണ്യം നീയെനിക്ക്

മുത്താരം മുത്തല്ലേ മുല്ലപ്പൂ തേനല്ലേ

വാനത്തിൻ വില്ലല്ലേ മൗനത്തിൻ വാക്കല്ലേ

ഉദിച്ച ചന്ദിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ

നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ

കല്ലുമാല വാങ്ങണം കണ്ണെഴുത്തു വേണം

ആ കണ്ണെഴുത്തിലായിരം വർണ്ണവില്ലു വേണം

ആയിരം കിനാവിൽ ഇന്നു മുത്തങ്ങൾ താ

താളിയും നീട്ടി ഇന്നു മുത്തങ്ങൾ താ

അഴകിൻ താഴ്വാരം അലിയുമീ സംഗീതം

തുണയായ് നീ പോരുമോ

കാറ്റിൻ സല്ലാപം കുളിരുന്ന കൂടാരം

മടിയിൽ ഞാൻ വീഴുമോ

ഹൃദയങ്ങൾ ഒന്നു ചേരും ഉദയങ്ങളായി മാറും

തിരമാല വന്നു മൂടും അലയാഴി ഉള്ളിലാടും

ഹോ.... താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ

താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ

തങ്കമെന്റെ കൺകവർന്ന പുണ്യം നീയെനിക്ക്

മുത്താരം മുത്തല്ലേ മുല്ലപ്പൂ തേനല്ലേ

വാനത്തിൻ വില്ലല്ലേ മൗനത്തിൻ വാക്കല്ലേ

ഉദിച്ച ചന്ദിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ

നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ

കല്ലുമാല വാങ്ങണം കണ്ണെഴുത്തു വേണം

ആ കണ്ണെഴുത്തിലായിരം വർണ്ണവില്ലു വേണം

ആയിരം കിനാവിൽ ഇന്നു മുത്തങ്ങൾ താ

താളിയും നീട്ടി ഇന്നു മുത്തങ്ങൾ താ

അലയും മേഘത്തിൻ വിരഹവുമായ് നിന്റെ

അരികിൽ നിൽക്കുന്നു ഞാൻ

കാണാദീപങ്ങൾ കതിരിടും മോഹങ്ങൾ കനകം പെയ്യുന്നുവോ

വിരിയാത്ത പൂക്കളില്ല ഒഴുകാത്ത രാഗമില്ല

കരയാത്ത കൺകളില്ല കനിയാത്ത ദൈവമില്ല

ഹോ.... താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ

താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ

തങ്കമെന്റെ കൺകവർന്ന പുണ്യം നീയെനിക്ക്

മുത്താരം മുത്തല്ലേ മുല്ലപ്പൂ തേനല്ലേ

വാനത്തിൻ വില്ലല്ലേ മൗനത്തിൻ വാക്കല്ലേ

ഉദിച്ച ചന്ദിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ

നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!