മലയാളത്തിലെ ഒരു നിത്യ ഹരിത ഡാൻസ് പാട്ടാണ് നില്ല് നില്ലെന്റെ കുയിലേ എന്ന പാട്ട്. റീൽസും ടിക് ടോകും വന്നപ്പോൾ ചെറുപ്പക്കാർക്കിടയിൽ ഒരിക്കൽ കൂടി ഈ പാട്ട് വമ്പൻ ഹിറ്റായി. 2004 ൽ ജയരാജ് സംവിധാനം ചെയ്ത റെയിൻ റെയിൻ കം എഗൈൻ എന്ന സിനിമയിലെ ഹിറ്റ് പാട്ടാണ് ഇത്. കൈതപ്രത്തിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നതും പാടിയിരിക്കുന്നതും ജാസി ഗിഫ്റ്റ് ആണ്. നില്ല് നില്ല് നില്ലെന്റെ നീല കുയിലേ എന്ന പാട്ടിന്റെ വരികൾ താഴെ കൊടുക്കുന്നു. ഈ പാട്ടുമായി നിങ്ങൾക്കുള്ള അനുഭവത്തെക്കുറിച്ച് താഴെ കമന്റ് ചെയ്യുക.
നില്ല് നില്ല്....
നില്ല് നില്ല് നില്ലെന്റെ നീല കുയിലേ
എന്റെ അനുരാഗ കരിമിഴി കുയിലേ
പുള്ളി പാവാട പ്രായമുള്ള കുയിലേ
വെള്ളി മാനത്തെ പൂമുളം കുയിലേ
ഹേയ് ചാങ്ക് ചക്കട ചക്കാ ചക്കാ
ചെല്ല ചിറകടിച്ചൊരു താളം തുള്ള്
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്ക തമ്പ്രാട്ടി
നില്ല് നില്ല് നില്ലെന്റെ നീല കുയിലേ
എന്റെ അനുരാഗ കരിമിഴി കുയിലേ
പുള്ളി പാവാട പ്രായമുള്ള കുയിലേ
വെള്ളി മാനത്തെ പൂമുളം കുയിലേ
പഞ്ചമി കിളി കൊഞ്ചടി കൊഞ്ച്
ചെല്ല ചിറകടിച്ചൊരു താളം തുള്ള്
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്ക തമ്പ്രാട്ടി
പേരു ചൊല്ലി നീയെന്നെ തേടി വന്നുവെങ്കിൽ
നാളു ചൊല്ലി ഞാൻ നിന്നെ സ്വന്തമാക്കുമല്ലോ
തുള്ളിമഞ്ഞു പോലെ നീ പുഞ്ചിരിച്ചു നിന്നാൽ
വെള്ളില കിളിന്തു പോലെ നെഞ്ചിലേറ്റി നിൽക്കാം
കാറ്റുപോലെ മെല്ലെ നീ
മെയ് തലോടി നിന്നാലോ
ആറ്റുവഞ്ചിയേറ്റി നിന്നെ പാട്ടിലാക്കിയോടും
ചാങ്ക് ചക്കട ചക്കാ ചക്കാ
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്ക തമ്പ്രാട്ടി
സ്വപ്നമെന്ന പീലിവീശി വട്ടമിട്ടു പറന്നാൽ
ഇഷ്ടമെന്ന കൂട്ടിലിട്ടു മുത്തമിട്ടുറക്കാം
പൊക്കുവെയിൽ പൊന്നുകൊണ്ട്
പൊട്ടുതൊട്ടുന്നർത്താം
അന്തി നിലാ കോടികൊണ്ട് ധാവണികൾ നൽകാം
ദൂരെയെങ്ങും പോകാതെ... പോകാതേ...
നീയെന്നെ വിട്ടു പോകാതെ..... പോകാതേ...
പതിനാറിൻ പരുവത്തിൽ പതിവാണീ മോഹം
ചാങ്ക് ചക്കട ചക്കാ ചക്കാ
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്ക തമ്പ്രാട്ടി
നില്ല് നില്ല്....
നില്ല് നില്ല് നില്ലെന്റെ നീല കുയിലേ
എന്റെ അനുരാഗ കരിമിഴി കുയിലേ
പുള്ളി പാവാട പ്രായമുള്ള കുയിലേ
വെള്ളി മാനത്തെ പൂമുളം കുയിലേ
ഹേയ് ചാങ്ക് ചക്കട ചക്കാ ചക്കാ
ചെല്ല ചിറകടിച്ചൊരു താളം തുള്ള്
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്ക തമ്പ്രാട്ടി
നില്ല് നില്ല് നില്ലെന്റെ നീല കുയിലേ
എന്റെ അനുരാഗ കരിമിഴി കുയിലേ
പുള്ളി പാവാട പ്രായമുള്ള കുയിലേ
വെള്ളി മാനത്തെ പൂമുളം കുയിലേ
പഞ്ചമി കിളി കൊഞ്ചടി കൊഞ്ച്
ചെല്ല ചിറകടിച്ചൊരു താളം തുള്ള്
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്ക തമ്പ്രാട്ടി