JIL JIL JIL Lyrics | Sulaikha Manzil Song Lyrics | Lukman Avaran, Anarkali | Vishnu Vijay

Easy PSC
0
JIL JIL JIL Lyrics | Sulaikha Manzil Song Lyrics


    കാലം എത്ര കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത മാപ്പിളപ്പാട്ടുകളിൽ വെച്ച് ഏറ്റവും മികച്ച ഒരു ഗാനം. ഗ്രാമഫോൺ കാലത്ത് മലയാളികളുടെ മനസിൽ കയറിക്കൂടിയ ഒരു മാപ്പിളപ്പാട്ട്. ആ പാട്ട് വീണ്ടും വരികയാണ്. സുലൈഖ മൻസിൽ എന്ന ഏറ്റവും പുതിയ സിനിമയിലൂടെ. പഴമയുടെ തനിമ നഷ്ടപ്പെടാതെ പുതുമയുള്ള ഒരു മനോഹര ഗാനമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നു. ജിൽ ജിൽ ജിൽ എന്ന പാട്ടിനെ കുറിച്ചാണ് ഇവിടെ പറഞ്ഞു വരുന്നത്. കല്യാണ ആഘോഷങ്ങളിൽ തീർച്ചയായും ഇനി ഉയർന്ന് കേൾക്കാവുന്ന ഒരു പാട്ടായിരിക്കും ഇത് എന്നതിൽ സംശയം ഇല്ല.

    എം. റി യുടെ വരികൾക്ക് വിഷ്ണു വിജയ് ആണ് സംഗീതം പകർന്നിരിക്കുന്നത്. വിഷ്ണു വിജയ്, വർഷ രെഞ്ജിത്ത്, മീരാ പ്രകാശ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ്, അനാർക്കലി മരക്കാർ എന്നിവരാണ് സുലൈഖ മൻസിൽ എന്ന സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

    ഈ ഒരു മനോഹര മാപ്പിളപ്പാട്ടിന്റെ വരികളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ പാട്ടിനെ കുറിച്ചുള്ള നിങ്ങളുടെ ഓർമകൾ  താഴെ പങ്കുവെയ്ക്കുക.


ആദ്യാതുരാഗ കോള് തിരമാലയായോളെ

കരയെ കരയാതണയിക്കുന്നൊരാള്

കനവിലെ കാടൊന്നിലെ കാരാഗ്രഹ കൂടൊന്നിലെ

കിനാപനിക്കായി മരുന്നോള്

കൊതി കാര മുള്ളായി പിന്നെ കടന്നലായി

വിധി വേറെയൊന്നായ് പിന്നെ കടച്ചിലായി


ആവേശം കൊള്ളുന്ന മോഹികളെ

ആവോളം നൊന്തുള്ള മാനസരെ

കൊണ്ടോവാനായി ഉള്ളൊരു വാഹനമേ

തന്നാലയടങ്ങാത്തൊരാഗ്രഹമേ

മേലേ മിന്നും താരം പൊന്നാണോ നീ

നേരിൽ ചെന്ന് നോക്കാനായി

 നിക്കാതുണ്ടേ ഉള്ളിന്നുള്ളിൽ പരവേശം

കീഴേ നീങ്ങിപ്പോകും മണ്ണെന്നാലും

വേരിൽ നിന്നും പോന്നെന്നാലും

മണ്ടിപോകാൻ ആശിക്കുന്നേ അതി വേഗം

ആറ്റിലെത്തിയൊരമ്പിളിമീനെ

ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ

കടലാഴത്തട്ടിലെ മുത്തിനെ

ഹാസിലാക്കണ മുത്തിവനാണേ


ആറ്റിലെത്തിയൊരമ്പിളിമീനെ

ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ

കടലാഴത്തട്ടിലെ മുത്തിനെ

ഹാസിലാക്കണ മുത്തിവനാണേ



പൂരണപ്പതിയുടെ നടുവിലെ അതിമികവുടമണിമേടയിലേ

പൂമുല്ല പന്തലുമതിലക പുറമിലുംപലവിധ നിറമാലേ

പൂവാടിക്കകമിലെ തെളിഞ്ഞൊളിയിളകിടും മണിമലരിശലാലേ

കൊഞ്ചുന്ന..... (കൊഞ്ചുന്ന...)

തരമടിമുടികണ്ണഞ്ചുന്ന... (തരമടിമുടികണ്ണഞ്ചുന്ന...)

വൈദ്യുതപ്രകാശമിനാലും.. തോരണം കമാനമിനാലും..

എന്നാണെ.... (എന്നാണെ.....)

ഹോയ്‌ഹൊയ്‌ഹൊയ് നിന്നാണെ.....

ഹൊയ്‌ഹൊയ് ഹൊയ്‌ഹൊയ് എന്നാണെ... (നിന്നാണെ....)

തോം തിത്തൃക തകതിമി തൈതോം

താളം തരികിട ധിമിചിനു സരിഗമ


സരിഗമപധനിസ....(സരിഗമപധനിസ....)

സനിധപമഗരിസ...(സനിധപമഗരിസ...)

സരിഗമപധനിസ സനിധപമഗരിസ

സംകൃത പമഗരി രിഗരിമ പനിസ

സ സ സ (സസസാ...)

രി രി രി (രിരിരി...)

ഗ ഗ ഗ (ഗഗഗ...)

സ സ സാ...രിരി രീ..

ഗ ഗ ഗാ മമമാ..

പ പ പ പ സ സ സ സ നി നി നിനി സാ സാ സാ സാ



സാര സംകൃത പമഗരിതാളം

സാന്ദ്രമധുരിതമായൊരു മേളം

എന്നാണെ... (എന്നാണെ...)

ഹോയ് ഹൊയ്‌ഹോയ് നിന്നാണെ... (നിന്നാണെ)

എങ്ങുമാഭംഗിയില്‍ മുങ്ങിമുഴങ്ങിമിനുങ്ങിവിളങ്ങിമയങ്ങിമരുങ്ങിയ

അരങ്ങിലൊരുങ്ങിയ മംഗലപന്തല്‍


ആരാലും മനസ്സില്‍ നിന്നൊരിക്കലും മറക്കുവാന്‍

ആകാത്തവിധമുള്ളതായ എല്ലാം

ആഡംബരങ്ങളുമൊന്നായ് കൂട്ടികെട്ടികൊണ്ടാടുന്ന

ആനന്ദാമൃതകല്ലിയാണം..


ആരാലും മനസ്സില്‍ നിന്നൊരിക്കലും മറക്കുവാന്‍

ആകാത്തവിധമുള്ളതായ എല്ലാം

ആഡംബരങ്ങളുമൊന്നായ് കൂട്ടികെട്ടികൊണ്ടാടുന്ന

ആനന്ദാമൃതകല്ലിയാണം..


ആറ്റിലെത്തിയൊരമ്പിളിമീനെ

ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ

കടലാഴത്തട്ടിലെ മുത്തിനെ

ഹാസിലാക്കണ മുത്തിവനാണേ



ആറ്റിലെത്തിയൊരമ്പിളിമീനെ

ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ

കടലാഴത്തട്ടിലെ മുത്തിനെ

ഹാസിലാക്കണ മുത്തിവനാണേ


തണ്ടത്തില്‍ തരിമണി ചിലമ്പുകള്‍

തളയിട്ട് കിലുങ്ങുന്ന കോലുകളാല്‍

തനതന്ത തനതനതനതന തരികിട തകൃത താകൃതാ..

താകൃത താളം ചോട് ചൊരിഞ്ഞാടി മറിഞ്ഞാടി തിരിഞ്ഞൊടികള്‍

ജോറാണേ...(ജോറാണേ...)

അടുക്കുമ്പോ മറുപുറം മാറാതെ...(മാറാതേ..)

വാള് പരിച ഉറുമി പന്തം വീശിടുമ്പോള്‍ എന്തൊരു ചന്തം

ജില്‍ ജില്‍ ജില്‍....

ജില്‍ ജില്‍ ജലിക്കുമ്പോള്‍ ഹില്‍ ഹില്‍ ഹില്‍

ഹില്‍ഹില്‍ദില്‍ദില്‍ മില്‍ മില്‍ മില്‍...

സ സ സാ...രിരി രീ..

ഗ ഗ ഗാ മമമാ.

സരിഗമപധനിസ സനിധപമഗരിസ

സംകൃത പമഗരി രിഗരിമ പനിസ

സ സ സ...

രി രി രി...

ഗ ഗ ഗാ....

സ സ സാ...രിരി രീ..

ഗ ഗ ഗാ മമമാ.

പ പ പ പ സ സ സ സ നി നി നിനി സാ സാ സാ സാ



സാര സംകൃത പമഗരിതാളം

സാന്ദ്രമധുരിതമായൊരു മേളം

എന്നാണെ....

ഹോയ് ഹൊയ്‌ഹോയ് നിന്നാണെ...

എങ്ങുമാഭംഗിയില്‍ മുങ്ങിമുഴങ്ങിമിനുങ്ങിവിളങ്ങിമയങ്ങിമരുങ്ങിയ

അരങ്ങിലൊരുങ്ങിയ മംഗലപന്തല്‍


ആരാലും മനസ്സില്‍ നിന്നൊരിക്കലും മറക്കുവാന്‍

ആകാത്തവിധമുള്ളതായ എല്ലാം

ആഡംബരങ്ങളുമൊന്നായ് കൂട്ടികെട്ടികൊണ്ടാടുന്ന

ആനന്ദാമൃതകല്ലിയാണം..


ആരാലും മനസ്സില്‍ നിന്നൊരിക്കലും മറക്കുവാന്‍

ആകാത്തവിധമുള്ളതായ എല്ലാം

ആഡംബരങ്ങളുമൊന്നായ് കൂട്ടികെട്ടികൊണ്ടാടുന്ന

ആനന്ദാമൃതകല്ലിയാണം..


ആറ്റിലെത്തിയൊരമ്പിളിമീനെ

ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ

കടലാഴത്തട്ടിലെ മുത്തിനെ

ഹാസിലാക്കണ മുത്തിവനാണേ...........


ആറ്റിലെത്തിയൊരമ്പിളിമീനെ

ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ

കടലാഴത്തട്ടിലെ മുത്തിനെ

ഹാസിലാക്കണ മുത്തിവനാണേ...........


ആറ്റിലെത്തിയൊരമ്പിളിമീനെ

ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ

കടലാഴത്തട്ടിലെ മുത്തിനെ

ഹാസിലാക്കണ മുത്തിവനാണേ...........


ആറ്റിലെത്തിയൊരമ്പിളിമീനെ

ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ

കടലാഴത്തട്ടിലെ മുത്തിനെ

ഹാസിലാക്കണ മുത്തിവനാണേ...........

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!