നാടക ഗാനങ്ങൾ എന്നും മലയാളിക്ക് ഗ്രഹാതുരുത്വമുണർത്തുന്ന മനോഹര ഓർമകളാണ്. വളരെ നല്ല വരികളോടും ഈണത്തോടും കൂടിയ ഒട്ടനവധി നാടക ഗാനങ്ങൾ നമുക്കുണ്ട്. ആ കൂട്ടത്തിൽ വരുന്ന ഒരു മനോഹര ഗാനമാണ് അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് എന്ന് തുടങ്ങുന്ന മനോഹര ഗാനം. KPAC യുടെ മുടിയനായ പുത്രൻ എന്ന നാടകത്തിനായി ഒ.എൻ.വി. കുറുപ്പ് രചിച്ച് ജി ദേവരാജൻ മാസ്റ്റർ ഈണം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ സുലോചനയാണ്. അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് എന്ന ഗാനത്തിന്റെ മുഴുവനും വരികൻ നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കും.
അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്
അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപ്പുറത്ത്

താമരക്കുമ്പിളുമായി അമ്മാവൻ താഴോട്ടു പോരാമോ
താമരക്കുമ്പിളുമായി അമ്മാവൻ താഴോട്ടു പോരാമോ
പാവങ്ങളാണേലും ഞങ്ങള് പായസ ചോറു തരാം
പായസ ചോറുണ്ടാൽ ഞങ്ങള് പാടിയുറക്കുമല്ലോ
പായസ ചോറുണ്ടാൽ ഞങ്ങള് പാടിയുറക്കുമല്ലോ
പാലമരത്തണലിൽ തൂമലർ പായ വിരിക്കുമല്ലോ
പാലമരത്തണലിൽ തൂമലർ പായ വിരിക്കുമല്ലോ
അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്
പേടമാൻകുഞ്ഞിന്റെ മടിയില് പേടിച്ചിരിപ്പാണോ
പേടമാൻകുഞ്ഞിന്റെ മടിയില് പേടിച്ചിരിപ്പാണോ
അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്
അപ്പൂപ്പൻ താടി പോലെ നരച്ചൊരു തൊപ്പിയുള്ളമ്മാവാ
അപ്പൂപ്പൻ താടി പോലെ നരച്ചൊരു തൊപ്പിയുള്ളമ്മാവാ
താഴോട്ടു പോരുമ്പം എനിക്കൊരു കാരിയം കൊണ്ടരുമോ
താഴോട്ടു പോരുമ്പം എനിക്കൊരു കാരിയം കൊണ്ടരുമോ
മാനത്തെ മാളികയിൽ ഇരിക്കണ നാണം കുണുങ്ങിയില്ലേ
മാനത്തെ മാളികയിൽ ഇരിക്കണ നാണം കുണുങ്ങിയില്ലേ
അപ്പെണ്ണിൻ കയ്യിൽ നിന്നും എനിക്കൊരു കുപ്പി വള തരുമോ
അപ്പെണ്ണിൻ കയ്യിൽ നിന്നും ഉടയാത്ത കുപ്പി വള തരുമോ
അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപ്പുറത്ത്
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപ്പുറത്ത്
അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്