താനാരോ തന്നാരോ തക വരികൾ | Thaanaro Thannaro Lyrics | Nalla Nilavulla Rathri | Murphy Devassy | Kailas

Easy PSC
0


Thaanaro Thannaro Lyrics


    നല്ല നിലാവുള്ള രാത്രി എന്ന സിനിമയിലെ താനാരോ തന്നാരോ തക എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിന്റെ (തെറിപ്പാട്ട്) അതേ ഈണത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭരണിപ്പാട്ടിലെ വരികൾ മാറ്റി എഴുതി പുതിയ തരത്തിലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചേർത്തിരിക്കുന്നു. ഈ ഗാനത്തിന് സംഗീതം പകർത്തിരിക്കുന്നത് കൈലാസ് ആണ്. മുർഫി ദേവസ്യയും ഫ്രെഫുൽ സുരേഷും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. രാജേഷ് തമ്പുരു, ബാബുരാജ്, റോണി ഡേവിഡ്, ജിനു ജോസഫ്, സജിൻ, നിധിൻ ജോർജ്, ഗണപതി, കൈലാസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.


താനാരോ തന്നാരോ തക താനാരോ തന്നാരോ

താനാരോ തന്നാരോ തക താനാരോ തന്നാരോ


കോട്ടയത്തുള്ളൊരു കുട്ടപ്പൻ ചേട്ടൻ

കോലുകുത്തി ചാടി സ്വർണ്ണം നേടി

താനാരോ തന്നാരോ തക താനെന്തൊരു മൊണ്ണയാടോ

താനാരോ തന്നാരോ തക താനാരോ തന്നാരോ


ടാറിട്ട റോട്ടില് ചൂല്ലട്ടാരച്ചപ്പോ

ടാറിനും ചൂലിനും തീ പിടിച്ചേ

താനാരോ തന്നാരോ തക താനാരോ തന്നാരോ

ഓല മെടയണ ഓമന ചേച്ചീടെ

ഓമന വീട്ടിലൊരോന്തു കേറി

ഓന്തു കേറി

ഓന്തങ്ങ് തള്ള് പന്തീങ്ങ് തള്ള്

ഓന്തും പന്തും കൂടി ഉന്തും തള്ളും

താനാരോ തന്നാരോ തക താനാരോ തന്നാരോ

താനാരോ തന്നാരോ തക താനെന്തൊരു മൊണ്ണയാടോപാലക്കാട്ടുള്ളൊരു ഹോട്ടലിൽ ചെന്നപ്പോൾ

പേന കൊണ്ടാണു കണക്കെഴുത്ത്

താനാരോ തന്നാരോ തക താനാരോ തന്നാരോ

പട്ടാമ്പീലുള്ളൊരു പള്ളാത്തി പെണ്ണിനെ

പട്ടാപകലൊരു പട്ടി മാന്തി

പട്ടി മാന്തി പിന്നെ പൂച്ച മാന്തി

പിന്നെ വവ്വാലും പാറി പറന്നു മാന്തി

താനാരോ തന്നാരോ തക താനാരോ തന്നാരോ


തിരി കഴിച്ചിട്ട് മഞ്ഞളെടുത്തപ്പോൾ

നോക്കെടി നാത്തൂന്റെ മഞ്ഞക്കയ്യ്

തൈരു കഴിച്ചിട്ട് മഞ്ഞളെടുത്തപ്പോൾ

നോക്കെടി നാത്തൂന്റെ മഞ്ഞകൈയ്യ്

താനാരോ തന്നാരോ തക താനാരോ തന്നാരോ

താനാരോ തന്നാരോ തക താനാരോ തന്നാരോ

പാടാനറിയില്ലേൽ പാടണ്ട കുയിലേ

കുമ്പിട്ടിരുന്നു നീ താളം പിടി

പാടാനറിയില്ലേൽ പാടണ്ട കുയിലേ

കുമ്പിട്ടിരുന്നു നീ താളം പിടിചെങ്ങന്നൂരക്ക വിളിക്കണമെങ്കില്

കൊടിമരം പോലൊരു ഫോണ് വേണം

ചെങ്ങന്നൂരക്ക വിളിക്കണമെങ്കില്

കൊടിമരം പോലൊരു ഫോണ് വേണം

താനാരോ തന്നാരോ തക താനാരോ തന്നാരോ

താനാരോ തന്നാരോ തക താനാരോ തന്നാരോ

അയലെത്തെ അമ്മിണി ആറ്റിൽ കുളിക്കുമ്പോൾ

ആറ്റിലെ മീനുകൾ കൂട്ടിൽ കേറി

അയലെത്തെ അമ്മിണി ആറ്റിൽ കുളിക്കുമ്പോൾ

ആറ്റിലെ മീനുകൾ കൂട്ടിൽ കേറി

ആരിയെണ്ണി പിന്നെ കൂരിയെണ്ണി

പിന്നെ കരയാമ കേറി കരഞ്ഞുമെണ്ണി

ആരിയെണ്ണി പിന്നെ കൂരിയെണ്ണി

പിന്നെ കരയാമ കേറി കരഞ്ഞുമെണ്ണി

താനാരോ തന്നാരോ തക താനാരോ തന്നാരോ

താനാരോ തന്നാരോ തക താനാരോ തന്നാരോ

താനാരോ തന്നാരോ തക താനാരോ തന്നാരോ

താനാരോ തന്നാരോ തക താനാരോ തന്നാരോ


ചോറിന്റെരികത്ത് പപ്പടം വെച്ചാല്

പപ്പടം പൊട്ടാണ്ട് തിന്നു തരാം

ചോറിന്റെരികത്ത് പപ്പടം വെച്ചാല്

പപ്പടം പൊട്ടാണ്ട് തിന്നു തരാം

താനാരോ തന്നാരോ തക താനാരോ തന്നാരോ

താനാരോ തന്നാരോ തക താനാരോ തന്നാരോ

താനാരോ തന്നാരോ തക താനാരോ തന്നാരോ

താനാരോ തന്നാരോ തക താനാരോ തന്നാരോ

താനാരോ തന്നാരോ തക താനാരോ തന്നാരോ

താനാരോ തന്നാരോ തക താനാരോ തന്നാരോ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !