അരിപ്പൊടി ഉപയോഗിച്ച് ഇലയട ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? കിടിലൻ ടേസ്റ്റ് ആണ്. ഇന്ന് നമുക്ക് അരിപ്പൊടി കൊണ്ട് നല്ല നാടൻ ഇലയട എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം. നാട്ടിൻ പുറങ്ങളിൽ സുലഭമായി ഉണ്ടാക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരമാണ് ഇലയട. ഇലയട ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
- പച്ചരി: 1 കിലോ
- നേന്ത്രപ്പഴം: 4 എണ്ണം
- ശർക്കര: 500 ഗ്രാം
- അവൽ: 400 ഗ്രാം
- ജീരകം: 2 സ്പൂൺ
- തേങ്ങ: 2 എണ്ണം
- അണ്ടിപ്പരിപ്പ്: 6 എണ്ണം
- ഏലയ്ക്ക: 10 എണ്ണം
- ഉപ്പ്: പാകത്തിന്
ഇലയട ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം
അരിപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് ചൂടുവെള്ളത്തിൽ കുഴച്ചെടുക്കുക. നേന്ത്രപ്പഴം നുറുക്കുക. ശർക്കര, അണ്ടിപ്പരിപ്പ്, ജീരകം, ഏലയ്ക്ക എന്നിവ പൊടിച്ച് അവലും നേന്ത്രപ്പഴവും ചേർത്ത് കുഴച്ച് വെയ്ക്കുക. കുഴച്ച മാവ് വാഴയിലയിൽ പരത്തി കുഴച്ച ചേരുവകൾ വച്ച് മടക്കി അറ്റം അമർത്തുക. ഇത് അപ്പച്ചെമ്പിൽ വെച്ച് വേവിച്ചെടുക്കുക.