ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യ ദിനം. സ്വാതന്ത്ര്യ ദിനത്തിൽ ആലപിക്കാൻ ഒരു പാട് ദേശഭക്തി ഗാനങ്ങൾ നമുക്കുണ്ട്. അത്തരത്തിലുള്ള ഒരു ചെറിയ മനോഹര ദേശഭക്തി ഗാനമാണ് ഇത്. ഈ ദേശഭക്തി ഗാനത്തിന്റെ വരികൾ നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കും. സ്കൂളുകളിലും മറ്റും കുട്ടികൾക്ക് ആലപിക്കാൻ കഴിയുന്ന ഒരു മനോഹര ഗാനമാണ് ഇത്.
ആഗസ്റ്റ് പതിനഞ്ചാം തിയ്യതി
സ്വാതന്ത്ര്യദിനം ആണല്ലോ
ഭാരത മക്കൾ നമ്മൾക്കിന്ന്
അഭിമാനത്തിൻ ദിനമല്ലോ
ഭാരത മക്കൾ നമ്മൾക്കിന്ന്
അഭിമാനത്തിൻ ദിനമല്ലോ
ഗാന്ധിജി നെഹ്റുജി നേതാജി
ആയിരമായിരം ധീരന്മാർ
അടിമച്ചങ്ങല പൊട്ടിച്ച
സ്വതാന്ത്യദിനം ഇന്നല്ലോ
ഗാന്ധിജി നെഹ്റുജി നേതാജി
ആയിരമായിരം ധീരന്മാർ
അടിമച്ചങ്ങല പൊട്ടിച്ച
സ്വതാന്ത്യദിനം ഇന്നല്ലോ
ആദരവോടെ സ്മരിക്കേണം
ധീരജവാൻമാരെ നമ്മൾ
മൂവർണ്ണക്കൊടി പാറിക്കാം
ഭാരത മാതാ ജയിക്കട്ടെ
ആദരവോടെ സ്മരിക്കേണം
ധീരജവാൻമാരെ നമ്മൾ
മൂവർണ്ണക്കൊടി പാറിക്കാം
ഭാരത മാതാ ജയിക്കട്ടെ
ഭാരതമാതാ ജയിക്കട്ടെ
ഭാരതമാതാ ജയിക്കട്ടെ