Karimizhi Kuruviye Lyrics from Meesha Madhavan: Malayalam film song Karimizhi Kuruviye sung by V Devanand and Sujatha Mohan music composed by Vidyasagar and Karimizhi Kuruviye lyrics written by Gireesh Puthanchery.
Karimizhi Kuruviye Lyrics in Malayalam
കരിമിഴിക്കുരുവിയെ കണ്ടീലാ
നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ
നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈ കൊട്ടും മേളവും കേട്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ
നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
ആന ചന്തം പൊന്നാമ്പൽ ചമയം
നിൻ നാണചിമിഴിൽ കണ്ടീലാ
കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
നിന്നോണ ചിന്തും കേട്ടീലാ
കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ
മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ
പാട്ടൊന്നും പാടീലാ
പാൽത്തുള്ളി പെയ്തീലാ
പാട്ടൊന്നും പാടീലാ
പാൽത്തുള്ളി പെയ്തീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ… മിണ്ടീലാ… മിണ്ടീലാ..
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
ഈറൻ മാറും എൻ മാറിൽ മിന്നും
ഈ മാറാ മറുകിൽ തൊട്ടീലാ
നീലക്കണ്ണിൽ നീ നിത്യം വെക്കും
ഈയെണ്ണത്തിരിയായ് മിന്നീലാ
മുടി ചുരുൾ ചൂടിനുള്ളിൽ നീയൊളിച്ചീലാ
മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ
മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈകൊട്ടും മേളവും കേട്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ നീ