2023 ൽ ഫ്രീ ആയി എങ്ങനെ ഒരു വെബ്സൈറ്റ് തുടങ്ങാം

Easy PSC
0

2023 ൽ ഫ്രീ ആയി എങ്ങനെ ഒരു വെബ്സൈറ്റ് തുടങ്ങാം: പലർക്കും ഒരു വെബ്സൈറ്റ് തുടങ്ങാൻ ആഗ്രഹം ഉണ്ടാകും. എന്നാൽ ആദ്യം തന്നെ ക്യാഷ് മുടങ്ങാൻ കുറച്ച് മടി ഉണ്ടാകും. അപ്പോൾ ഉള്ള ഒരു ഓപ്ഷൻ ആണ് ഫ്രീ ആയി ഒരു വെബ്സൈറ്റ് തുടങ്ങുക എന്നത്. എങ്ങനെ ഫ്രീ ആയി ഒരു വെബ്സൈറ്റ് തുടങ്ങാം എന്ന് നമുക്ക് ഇവിടെ നോക്കാം. നമ്മൾ ഇവിടെ നോക്കാൻ പോകുന്നത് Google ന്റെ ഫ്രീ ഓൺലൈൻ കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം ആയ ബ്ലോഗർ ആണ്.

എന്താണ് ബ്ലോഗെർ?

1999 ൽ കണ്ടുപിടിച്ച ഒരു അമേരിക്കൻ ഓൺലൈൻ കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം ആണ് ബ്ലോഗ്ഗർ. 2003 ലാണ് ഗൂഗിൾ ഇത് ഏറ്റെടുക്കുന്നത്. ഉപഭോക്താക്കൾക്ക് തികച്ചും  ഫ്രീയായി ഉപയോഗിക്കാൻ കഴിയും. ബ്ലോഗുകൾ തയ്യാറാക്കാനുള്ള ഒരു വെബ്സൈറ്റ് ആണ് ബ്ലോഗർ ഡോട്ട് കോം. ബ്ലോഗ്സ്പോട്ട്, ബ്ലോഗർ എന്നിങ്ങനെയും ഇത് അറിയപ്പെടുന്നു. ബ്ലോഗ്സ്പോട്ടിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യം ഒരു ഗൂഗിൾ ഐഡി മാത്രം ആണ്. ബ്ലോഗറിൽ രജിസ്റ്റർ ചെയ്യുന്ന ആർക്കും ഇതിന്റെ സേവനങ്ങൾ സൗജന്യമായി ഉപയോഗപ്പെടുത്താം. യൂണികോഡ് ഫോണ്ടുകൾ ഉപയോഗിക്കാം എന്നതിനാൽ ഇംഗ്ലീഷ് അല്ലാത്ത എല്ലാ ഭാഷകളിലും കണ്ടന്റുകൾ ചേർക്കാൻ കഴിയും.

എങ്ങനെ ബ്ലോഗറിൽ ഫ്രീ ആയി രജിസ്റ്റർ ചെയ്യാം?

  • ബ്ലോഗറിൽ രജിസ്റ്റർ (ലോഗിൻ) ചെയ്താൽ ആണ് നമുക്ക് വെബ്സൈറ്റ് സ്റ്റാർട്ട് ചെയ്യാൻ കഴിയൂ.
  • അതിനായി www.blogger.com എന്ന വെബ്സൈറ്റിൽ ക്ലിക്ക് ചെയ്യുക.

How to start a blog

  • Create Your Blog എന്നതിൽ ക്ലിക്ക് ചെയ്യുക.

how to start a blog

  • നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

how to start a blog

  • Choose a name for your blog എന്നതിൽ നിങ്ങളുടെ ബ്ലോഗിന് കൊടുക്കാൻ ഉദ്ദേശിക്കുന്ന പേര് Title ആയി കൊടുക്കുക.

how to start a blog

  • അടുത്തതായി കൊടുക്കേണ്ടത് നിങ്ങളുടെ വെബ്സൈറ്റിന്റെ അഡ്രസ് ആണ്. URL എന്ന് പറയും. ഈ url മറ്റാരും ഉപയോഗിക്കാത്ത യുണിക് ആയ ഒന്നായിരിക്കണം. (example: myurl) നമ്മൾ ക്രിയേറ്റ് ചെയ്യുന്നത് ഫ്രീ വെബ്സൈറ്റ് ആയത് കൊണ്ട് url ന്റെ അവസാനം .blogspot.com എന്ന് ഉണ്ടാകും. url കൊടുത്ത് Next കൊടുക്കുക.

how to start a blog

  • ഇനി കൊടുക്കേണ്ടത് Display Name ആണ്. അതായത് കണ്ടന്റുകൾ ഇടുന്ന നിങ്ങളുടെ പേര് ഈ ഒരു ബ്ലോഗ് വായിക്കുന്നവർ എങ്ങനെയാണ് കാണേണ്ടത് എന്ന്. മറ്റുള്ളവർ കാണേണ്ട നിങ്ങളുടെ പേര്. അത് കൂടി കൊടുത്ത് ഫിനിഷ് കൊടുക്കുക
  • വെബ് സെറ്റ് തയ്യാറായി കഴിഞ്ഞു
  • നിങ്ങളുടെ വെബ്സൈറ്റിന്റെ അഡ്രസ് നിങ്ങൾ കൊടുത്ത url ഉം അവസാനം .blogspot.com ഉം ചേർന്നതാണ് (example: myurl.blogspot.com)

എങ്ങനെ നിങ്ങളുടെ വെബ് സൈറ്റിൽ കണ്ടന്റ് ചേർക്കാം?

  • ഇതിനായി New Post എന്നതിൽ ക്ലിക്ക് ചെയ്യുക.

how to start a blog

  • Title എന്നതിന്റെ സ്ഥാനത്ത് നിങ്ങളുടെ പോസ്റ്റിനു കൊടുക്കാൻ ഉദ്ദേശിക്കുന്ന ടൈറ്റിൽ കൊടുക്കുക.
  • താഴെ പോസ്റ്റും എഴുതി ഉണ്ടാക്കുക
  • പോസ്റ്റിനു ചേരുന്ന ഒരു ഫോട്ടോ കൂടി ആഡ് ചെയ്യുക. ഇതിന് തമ്പുനെയിൽ എന്നു പറയും. കാണുന്നവരുടെ ശ്രെദ്ധയെ ആകർഷിക്കാൻ പാകത്തിനുള്ളതായിരിക്കണം ഇത്.
  • Labes എന്ന അവിടെ നിങ്ങളുടെ പോസ്റ്റിന് ചേരുന്ന ഒരു ലേബൽ തിരഞ്ഞെടുക്കുക. ഒരു പോലുള്ള പോസ്റ്റുകൾ ഒന്നിച്ച് കിട്ടാൻ ഇത് സഹായിക്കും.
  • അവസാനം Publish എന്നതിൽ ക്ലിക്ക് ചെയ്ത് പോസ്റ്റ് പബ്ലിക്ക് ആക്കുക.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !