ശ്യാമവാനിലേതോ
കണിക്കൊന്ന പൂത്തുവോ...
സ്വര്‍ണ്ണമല്ലിപ്പൂവുതിര്‍ന്നുവോ..
പ്രിയ ഗ്രാമകന്യ കണ്ടുണര്‍ന്നുവോ...
ശ്യാമവാനിലേതോ
കണിക്കൊന്ന പൂത്തുവോ...
സ്വര്‍ണ്ണമല്ലിപ്പൂവുതിര്‍ന്നുവോ..
പ്രിയ ഗ്രാമകന്യ കണ്ടുണര്‍ന്നുവോ...
കുങ്കുമപ്പൂത്താലം കതിരോന്‍റെ പൊന്നുകോലം [ 2 ]
കണ്ടു കൊതിപൂണ്ടോ ഗജരാജമേഘജാലം
ശ്യാമവാനിലേതോ
കണിക്കൊന്ന പൂത്തുവോ...
സ്വര്‍ണ്ണമല്ലിപ്പൂവുതിര്‍ന്നുവോ..
പ്രിയ ഗ്രാമകന്യ കണ്ടുണര്‍ന്നുവോ...
തന്നന്ന.................... [ 2 ]
കുന്നിമണിക്കുന്നിലെ തെന്നലിങ്ങു വന്നുവോ
നിന്നു ചാമരങ്ങള്‍ വീശിയോ...
മുത്തുമണിമേട്ടിലെ ചിത്രചിറ്റലാങ്കികള്‍
പത്മതാലമേന്തി നിന്നുവോ...
കുയിലുകള്‍ പാടിയോ കുരുവികൾ കുടിയോ [ 2 ]
കുരവകളില്‍ തെളിഞ്ഞുവോ പഞ്ചവാദ്യമേളം
ശ്യാമവാനിലേതോ
കണിക്കൊന്ന പൂത്തുവോ...
സ്വര്‍ണ്ണമല്ലിപ്പൂവുതിര്‍ന്നുവോ..
പ്രിയ ഗ്രാമകന്യ കണ്ടുണര്‍ന്നുവോ...
കുങ്കുമപ്പൂത്താലം കതിരോന്‍റെ പൊന്നുകോലം [ 2 ]
കണ്ടു കൊതിപൂണ്ടോ ഗജരാജമേഘജാലം
ശ്യാമവാനിലേതോ
കണിക്കൊന്ന പൂത്തുവോ...
സ്വര്‍ണ്ണമല്ലിപ്പൂവുതിര്‍ന്നുവോ..
പ്രിയ ഗ്രാമകന്യ കണ്ടുണര്‍ന്നുവോ...