Sahyasanu Shruthi Cherthu Vacha...! | സഹ്യസാനു ശ്രുതി ചേർത്തു വെച്ച മണിവീണയാണെന്റെ കേരളം | Karumadikkuttan | 2001

Easy PSC
0

സഹ്യസാനു ശ്രുതി ചേർത്തു വെച്ച മണിവീണയാണെന്റെ കേരളം...

 കേരളം... കേരളം...

നീല സാഗരമതിന്റെ തന്ത്രിയിലുണർത്തിടുന്നു സ്വര സാന്ത്വനം...

 കേരളം... കേരളം...

 സഹ്യസാനു ശ്രുതി ചേർത്തു വെച്ച മണിവീണയാണെന്റെ കേരളം

നീല സാഗരമതിന്റെ തന്ത്രിയിലുണർത്തിടുന്നു സ്വര സാന്ത്വനം

ഇളകിയാടുന്ന ഹരിത മേഖലയിൽ അലയിടുന്ന കള നിസ്വനം...

ഓ...നിസ്വനം... കള നിസ്വനം...

ഹരിത ഭംഗി കളിയാടിടുന്ന വയലേലകൾക്കു നീർക്കുടവുമായ് (2)

നാട്ടിലാകെ നടമാടിടുന്നിതാ പാട്ടുകാരികൾ ചോലകൾ....

ഓ..ശ്യാമ കേര കേദാരമേ (2)

ശാന്തി നിലയമായ് വെൽക നീ (4)

സഹ്യസാനു ശ്രുതി ചേർത്തു വെച്ച മണിവീണയാണെന്റെ കേരളം

നീല സാഗരമതിന്റെ തന്ത്രിയിലുണർത്തിടുന്നു സ്വര സാന്ത്വനം

പീലി നീർത്തി നടമാടിടുന്നു തൈ തെങ്ങുകൾ കുളിർ തെന്നലിൽ (2)

കേളി കൊട്ടിലുയരുന്നു കഥകളി കേളി ദേശാന്തരങ്ങളിൽ...

ഓ..സത്യ ധർമ കേദാരമേ (2)

സ്നേഹ സദനമായ് വെൽക നീ (4)

സഹ്യസാനു ശ്രുതി ചേർത്തു വെച്ച മണിവീണയാണെന്റെ കേരളം

നീല സാഗരമതിന്റെ തന്ത്രിയിലുണർത്തിടുന്നു സ്വര സാന്ത്വനം

ഇളകിയാടുന്ന ഹരിത മേഖലയിൽ അലയിടുന്ന കള നിസ്വനം...

ഓ...നിസ്വനം... കള നിസ്വനം...

സഹ്യസാനു ശ്രുതി ചേർത്തു വെച്ച മണിവീണയാണെന്റെ കേരളം

നീല സാഗരമതിന്റെ തന്ത്രിയിലുണർത്തിടുന്നു സ്വര സാന്ത്വനം

സഹ്യസാനു ശ്രുതി ചേർത്തു വെച്ച മണിവീണയാണെന്റെ കേരളം

നീല സാഗരമതിന്റെ തന്ത്രിയിലുണർത്തിടുന്നു സ്വര സാന്ത്വനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!