നന്മയുടെയും സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും മഹിമ വിളിച്ചോതി വീണ്ടുമൊരു രക്ഷാ ബന്ധൻ കൂടി സമാഗമമായിരിക്കുകയാണ്. ഈ ഒരു അവസരത്തിൽ വിവിധ തരത്തിലുള്ള രാഖികളും അവയിൽ തന്നെ ഏറ്റവും പുതിയ മോഡൽ രാഖികളും നമുക്കൊന്ന് പരിചയപ്പെടാം. നമ്മുടെ ഭാരതം വിവിധങ്ങളായ സംസ്കാരങ്ങളുടെയും പാരമ്പര്യത്തിന്റെയും നാടാണ്. ജീവിതത്തിനും ബന്ധങ്ങൾക്കും ഒരു പാട് പ്രാധാന്യം ഉള്ള ആഘോഷങ്ങൾ ഇന്ത്യയിലുണ്ട്. അത്തരത്തിലൊരു ആഘോഷമാണ് രക്ഷാ ബന്ധൻ. സഹോദരിയും സഹോദരങ്ങളും തമ്മിലുള്ള പവിത്രമായ ആത്മ ബന്ധത്തിന്റെ മനോഹര ആഘോഷ നിമിഷങ്ങളാണ് രക്ഷാ ബന്ധൻ സമ്മാനിക്കുന്നത്. സാധാരണയായി എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലാണ് രക്ഷാ ബന്ധൻ ആഘോഷിക്കുന്നത്. ഇത്തവണ 2023 ലെ രക്ഷാ ബന്ധൻ ഓഗസ്റ്റ് മാസം 30 നാണ് ആഘോഷിക്കുന്നത്. ഓഗസ്റ്റ് 30 ബുധനാഴ്ച രാവിലെ 10:58 മുതൽ ഓഗസ്റ്റ് 31 വ്യാഴാഴ്ച 07:05 AM വരെയാണ് രാഖിയുടെ സമയം.
രക്ഷാ ബന്ധന്റെ ചരിത്രത്തിലേക്ക്:
പുരാതന ഇന്ത്യയി തന്നെ ഈ ഒരു ആഘോഷം തുടങ്ങിയിരിക്കുന്നു. പുരാണങ്ങളിലും നാടോടിക്കഥകളിലുമെല്ലാം രക്ഷാ ബന്ധനെ കുറിച്ച് പരാമർശമുണ്ട്. അത്തരത്തിൽ വളരെയേറെ വിശ്വാസികൾ വിശ്വസിക്കുന്ന ഒരു കഥയാണ് ശ്രീകൃഷ്ണന്റെയും ദ്രൗപതിയുടെയും കഥ. അതിങ്ങനെയാണ്, ഒരിക്കൽ ശ്രീ കൃഷ്ണന്റെ വിരൽ മുറിഞ്ഞ് ചോര വന്നപ്പോൾ ദ്രൗപതി തന്റെ സാരിയുടെ ഒരു കഷ്ണം കീറി ആ മുറിവ് കെട്ടി. അപ്പോൾ ശ്രീകൃഷ്ണൻ ദ്രൗപതിയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. സംരക്ഷണത്തിന്റെയും വിശ്വാസതയുടെയും ഈ ബന്ധമാണ് രക്ഷാ ബന്ധന്റെ തുടക്കമായി കണക്കാക്കപ്പെടുന്നത്.
രക്ഷാ ബന്ധനിൽ രാഖിയുടെ പ്രാധാന്യം:
രക്ഷാ ബന്ധന്റെ ഹൃദയം ഏതാണെന്ന് ചോദിച്ചാൽ അത് രാഖിയാണ്. കണ്ണിനെ മയക്കുന്ന നിറങ്ങളും വ്യത്യസ്തമായ ഡിസൈനുകളും കൊണ്ട് രാഖിയെ അലങ്കരിച്ചിരിക്കുന്നു. സഹോദരിമാർ തങ്ങളുടെ സഹോദരൻമാർക്ക് വാത്സല്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സംരക്ഷണത്തിന്റെയും പ്രതീകമായി രാഖി എന്ന നൂൽ കൈതണ്ടയിൽ കെട്ടി കൊടുക്കുന്നു. ഇതിന് പകരമായി സഹോദരങ്ങൾ തങ്ങളുടെ സഹോദരിമാരെ സംരെക്ഷിക്കുമെന്നും വിശ്വാസത്തോടെ കാക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. കൂടാതെ സമ്മാനങ്ങളും കൊടുക്കുന്നു.
രക്ഷാ ബന്ധൻ ദിനത്തിൽ രാഖി കെട്ടുന്നത് എങ്ങിനെയാണ്?
രക്ഷാ ബന്ധൻ എന്നാൽ വെറുമൊരു നൂലുകെട്ടൽ ചടങ്ങ് അല്ല. മറിച്ച് ഒരു വിശ്വാസത്തിന്റെയും പവിത്രമായ ആചരങ്ങളും നിറഞ്ഞ ഒന്നാണ്. രക്ഷാബന്ധൻ ദിവസം സഹോദരി ഒരു വിളക്ക് (ദിയ) കത്തിച്ച് ഈ വിളക്ക് കൊണ്ട് തന്റെ സഹോദരന്റെ സുരക്ഷിതത്വത്തിനും അഭിവൃദ്ധിക്കുമായി ആരതി കഴിയുന്നു. അതിന് ശേഷം സഹോദരി തന്റെ സഹോദരന്റെ കൈതണ്ടയിൽ രാഖി കെട്ടി, മധുര പലഹാരങ്ങൾ നൽകുന്നു. സഹോദരൻ പകരമായി ഒരു സമ്മാനമോ അല്ലെങ്കിൽ പണമോ നൽകുന്നു.
വിവിധ തരത്തിലുള്ള രാഖികൾ പരിചയപ്പെടാം:
രാഖി വിവിധ തരത്തിലുണ്ട്. ഒരു നൂലും അതിന് നടുക്കായി ഒരു ഡിസൈനും വരുന്ന തരത്തിലാണ് രാഖി. ഈ നൂലും ഡിസൈനും മാറുന്നത് അനുസരിച്ച് രാഖിയുടെ മോഡലും മാറുന്നു. വിവിധ തരത്തിലുള്ള രാഖികൾ നോക്കാം നമുക്ക്.
പരമ്പരാഗത രാഖികൾ:
ഇവയാണ് ആദ്യകാലം മുതലേ ഉണ്ടായിരുന്നന്നത്. മുത്തുകൾ, സ്വീക്വിൻസുകൾ, സാരീ വർക്ക് തുടങ്ങിയവ കൊണ്ടാണ് ഈ രാഖികൾ അലങ്കരിച്ചിരിക്കുന്നത്. ഇവ സാധാരണ ലളിതമായ ഡിസൈനിൽ ഉള്ളവ ആയിരിക്കും. ഇപ്പോൾ വാങ്ങാം
സിൽക്ക് രാഖികൾ:
വർണാഭമായ സിൽക്ക് നാരുകൾ കൊണ്ട് നിർമ്മിച്ചവയാണ് ഇവ. ഇവക്ക് മുത്തുകൾ, കല്ലുകൾ, കണ്ണാടിച്ചില്ലുകൾ എന്നിവ കൊണ്ടുള്ള അലങ്കാരപ്പണികളും ഉണ്ടാകും. കാഴ്ചയിൽ വളരെ ആകർഷകമാണ് ഇവ. ഇപ്പോൾ വാങ്ങാം
സാരി രാഖി:
സ്വർണ്ണ വർണ്ണം അല്ലെങ്കിൽ വെള്ളി എംബ്രോയ്ഡറി വർക്കുകൾക്ക് പേരുകേട്ട രാഖികളാണ് ഇവ. ഏറെ മികച്ചതായി കണക്കാക്കുകയും പരമ്പരാഗത രാഖി ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്നതും ഈ രാഖിയാണ്. ഇപ്പോൾ വാങ്ങാം
ചന്ദന രാഖികൾ:
ഇത്തരത്തിലുള്ള രാഖികൾ നിർമ്മിച്ചിരിക്കുന്നത് സുഗന്ധമുള്ള ചന്ദന മുത്തുകൾ ഉപയോഗിച്ചാണ്. കാണാൻ അതി മനോഹരമാണെന്ന് മാത്രമല്ല, മനം മയക്കുന്ന സൗരഭ്യവും ഇവയ്ക്ക് ഉണ്ട്. ഇപ്പോൾ വാങ്ങാം
മുത്ത് രാഖി:
ചെറിയ മുത്തുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഇവ കാണാൻ നല്ല രസമാണ്. ഇവ ഒരു മുത്ത് മാല പോലെ കാണാൻ മനോഹരമാണ്. ഇപ്പോൾ വാങ്ങാം
ലുംബ രാഖി:
നാത്തൂൻ മാർക്ക് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത രാഖികളാണ് ഇവ. ഇവ ഒരു ജോഡി ആയാണ് വരുന്നത്. ഒന്ന് സഹോദരനും മറ്റൊന്ന് സഹോദരന്റെ ഭാര്യക്കും. മാച്ച് ചെയ്യുന്ന ഡിസൈനിലാണ് ഇവ വരുന്നത്. ഇപ്പോൾ വാങ്ങാം
ഡിസൈൻ രാഖി:
വളരെ ക്രിയാത്മകമായി രൂപകൽപന ചെയ്തവയാണ് ഇവ. ലോഹങ്ങൾ, ഫാബ്രിക് തുടങ്ങിയ കൊണ്ടാണ് ഇവ നിർമ്മിരിച്ചിരിക്കുന്നത്. വിവിധങ്ങളായ ഡിസൈനുകളിൽ ഇവ ലഭിക്കും. ഇപ്പോൾ വാങ്ങാം
കുട്ടികളുടെ രാഖികൾ:
കൊച്ചു കുട്ടികളെ ആകർഷിക്കാൻ വേണ്ടി പ്രത്യേകമായി നിർമ്മിച്ചവയാണ് ഇവ. കാർട്ടൂൺ കഥാപാത്രങ്ങൾ, സൂപ്പർ ഹീറോകൾ, മൃഗങ്ങൾ, മറ്റ് സിനിമാ കഥാപാത്രങ്ങൾ എന്നിവയുടെ തീമുകൾ ഉപയോഗിച്ചാണ് ഇവ നിർമ്മിരിക്കുന്നത്. ഇപ്പോൾ വാങ്ങാം
ബേയ്സ്ലെറ്റ് രാഖികൾ:
ഇത്തരത്തിലുള്ള രാഖികൾ വളകളോട് വളരെയധികം സാമ്യമുള്ളതാണ്. വർണ്ണാഭമായ നാരുകൾ കൊണ്ടും മുത്തുകൾ കൊണ്ടും ഇവ നിർമ്മിച്ചിരിക്കുന്നത്. രാഖിക്ക് ശേഷവും ഇവ ഒരു ആഭരണമായി ധരിക്കാം. ഇപ്പോൾ വാങ്ങാം