Bhaavam | മുടിയാട്ടം കടലും കണ്ടേ |

nCv
0

Bhaavam 

Bhaavam by Job Kurian

മുടിയാട്ടം കടലും കണ്ടേ...

കലിയാടണ കാടും കണ്ടേ...

പൊടിമഞ്ഞും മഴയും കൊണ്ടേ...

ഞാനെന്ന ഭാവം മാഞ്ഞേ... 



മുടിയാട്ടം കടലും കണ്ടേ...

കലിയാടണ കാടും കണ്ടേ...

പൊടിമഞ്ഞും മഴയും കൊണ്ടേ...

ഞാനെന്ന ഭാവം മാഞ്ഞേ... 


മേലെ വെണ്മുകിലും കണ്ടേ...

ഓരത്തൊരു മലരും നിൽപ്പേ...

കളിപാടും കിളിയെ കണ്ടേ..

ഞാനെന്ന ഭാവം മാഞ്ഞേ...


ആടിക്കാർ ഇളകി വരുന്നേ...

അരയാലില ആടി ഉറഞ്ഞേ...

കുഴലൂതണ നാദം കേട്ടേ...

നാടകെ നടനം കണ്ടേ...


ആടിക്കാർ ഇളകി വരുന്നേ...

അരയാലില ആടി ഉറഞ്ഞേ...

കുഴലൂതണ നാദം കേട്ടേ...

നാടകെ നടനം കണ്ടേ...


ചാരത്തൊരു മഴവിലുണ്ടേ...

ചാരത്തൊരു മഴവിലുണ്ടേ...

ചേലൊത്ത നിറങ്ങൾ തന്നെ...

കാണാത്തൊരു കനവും കണ്ടേ...

ഞാനെന്ന ഭാവം മാഞ്ഞേ...


മുടിയാട്ടം കടലും കണ്ടേ...

കലിയാടണ കാടും കണ്ടേ...

പൊടിമഞ്ഞും മഴയും കൊണ്ടേ...

ഞാനെന്ന ഭാവം മാഞ്ഞേ...


ഞാനാരെന്നറിവു ഞൊറിഞ്ഞേ...

കാലത്തിര ഇളകി മറിച്ചേ...

നേരേതോ വഴികളലഞ്ഞേ...

പാരാകെ തേടി നടന്നേ..



ഞാനാരെന്നറിവു ഞൊറിഞ്ഞേ...

കാലത്തിര ഇളകി മറിച്ചേ...

നേരേതോ വഴികളലഞ്ഞേ...

പാരാകെ തേടി നടന്നേ..


വമ്പന്മാർ, നമ്മളിലുണ്ടേ...

വമ്പന്മാർ, നമ്മളിലുണ്ടേ...

വമ്പത്തരം ഏറെ കണ്ടേ

അവരെ കണ്ടൂറ്റം കൊള്ളാം

ഞാനെന്ന ഭാവം മാറ്റാം


മുടിയാട്ടം കടലും കണ്ടേ...

കലിയാടണ കാടും കണ്ടേ...

പൊടിമഞ്ഞും മഴയും കൊണ്ടേ....

ഞാനെന്ന ഭാവം മാഞ്ഞേ...


മേലെ വെണ്മുകിലും കണ്ടേ...

ഓരത്തൊരു മലരും നിൽപ്പേ...

കളിപാടും കിളിയെ കണ്ടേ...

ഞാനെന്ന ഭാവം മാഞ്ഞേ...


മുടിയാട്ടം കടലും കണ്ടേ...

കലിയാടണ കാടും കണ്ടേ...

പൊടിമഞ്ഞും മഴയും കൊണ്ടേ...

ഞാനെന്ന ഭാവം മാഞ്ഞേ... 


മേലെ വെണ്മുകിലും കണ്ടേ...

ഓരത്തൊരു മലരും നിൽപ്പേ...

കളിപാടും കിളിയെ കണ്ടേ...

ഞാനെന്ന ഭാവം മാഞ്ഞേ...

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !