കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു | പൃഥ്വിരാജ് മികച്ച നടൻ | ഉർവശി മികച്ച നടി | ബ്ളെസി മികച്ച സംവിധായകൻ

nCv
0

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്

 


കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആടു ജീവിത്തിലൂടെ പൃഥ്വിരാജിന്. മികച്ച നടിക്കുള്ള പുരസ്‌കാരം ഉർവശി (ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ (തടവ്) എന്നിവർക്ക് ലഭിച്ചു. ബ്ളെസിയാണ് മികച്ച സംവിധായകൻ (ആടു ജീവിതം). ജനപ്രിയ ചിത്രത്തിനുളള പുരസ്കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ ആടുജീവിതം നേടി.

ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങൾ ആടുജീവിതം നേടി. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശമുണ്ട്. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ

ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവ് ഹിന്ദി സംവിധായകൻ സുധീർ മിശ്രയാണ് അവാർഡ് നിർണയ ജൂറി ചെയർമാൻ. സംവിധായകൻ പ്രിയനന്ദനൻ, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പന്‍ എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരുന്നു. സുധീർ മിശ്ര, പ്രിയനന്ദനൻ, അഴകപ്പൻ എന്നിവർക്കു പുറമെ അന്തിമ വിധിനിർണയ സമിതിയിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ് മാധവന്‍, നടി ആൻ അഗസ്റ്റിൻ, സംഗീത സംവിധായകൻ ശ്രീവത്സൻ ജെ. മേനോന്‍ എന്നിവരും അംഗങ്ങളായിരിരുന്നു.

ഛായാഗ്രാഹകൻ പ്രതാപ് പി നായർ, എഡിറ്റർ വിജയ് ശങ്കർ, തിരക്കഥാകൃത്തുക്കളായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വിനോയ് തോമസ്, എഴുത്തുകാരി ഡോ.മാളവിക ബിന്നി, ശബ്ദലേഖകൻ സി.ആർ ചന്ദ്രൻ എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ മറ്റ് അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിർണയ സമിതികളിൽ മെമ്പർ സെക്രട്ടറിയായിരുന്നുചലച്ചിത്രനിരൂപകയും എഴുത്തുകാരിയുമായ ഡോ.ജാനകി ശ്രീധരന്‍ ആണ് രചനാവിഭാഗം ജൂറി ചെയർപേഴ്‌സൺ. ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഡോ.ജോസ് കെ. മാനുവൽ, എഴുത്തുകാരനും അധ്യാപകനുമായ ഡോ. ഒ.കെ സന്തോഷ്, അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. 160 സിനിമകൾ അവാർഡിന് സമർപ്പിക്കപ്പെട്ടു.




പുരസ്‌കാരങ്ങള്‍ ഇങ്ങനെ

മികച്ച നടൻ -പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)

മികച്ച നടി- ഉർവശി, ബീന ആർ ചന്ദ്രൻ (ഉള്ളൊഴുക്ക്, തടവ്)

മികച്ച സംവിധായകൻ -ബ്ലെസി (ആടുജീവിതം)

മികച്ച ചിത്രം -കാതൽ (ജിയോ ബേബി)

രണ്ടാമത്തെ ചിത്രം -ഇരട്ട(രോഹിത് എം.ജി കൃഷ്ണൻ)

ഛായാ​ഗ്രഹണം -സുനിൽ.കെ.എസ് (ആടുജീവിതം)

സ്വഭാവനടി- ​ശ്രീഷ്മ ചന്ദ്രൻ (പൗമ്പളൈ ഒരുമൈ)

സ്വഭാവനടൻ -വിജയരാഘവൻ (പൂക്കാലം)

തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) - ബ്ലെസി (ആടുജീവിതം)

തിരക്കഥാകൃത്ത്- രോഹിത് എം.ജി.കൃഷ്ണൻ (ഇരട്ട)

സ്പെഷ്യൽ ജൂറി| നടന്മാർ -കെ.ആർ ​ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് -കാതൽ

സ്പെഷ്യൽ ജൂറി ചിത്രം -​ഗ​ഗനചാരി

നവാ​ഗത സംവിധായകൻ- ഫാസിൽ റസാഖ് (തടവ്)ജനപ്രിയ ചിത്രം -ആടുജീവിതം

നൃത്തസംവിധാനം - വിഷ്ണു (സുലൈഖ മൻസിൽ)

ഡബ്ബിങ് ആർട്ടിസ്റ്റ് പെൺ - സുമം​ഗല (ജനനം 1947 പ്രണയം തുടരുന്നു)

ഡബ്ബിങ് ആർട്ടിസ്റ്റ് ആൺ - റോഷൻ മാത്യു -ഉള്ളൊഴുക്ക്, വാലാട്ടിമേക്കപ്പ് ആർട്ടിസ്റ്റ് -രഞ്ജിത് അമ്പാടി (ആടുജീവിതം)

ശബ്ദരൂപകല്പന- ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ (ഉള്ളൊഴുക്ക്)

ശബ്ദമിശ്രണം -റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)

സിങ്ക് സൗണ്ട്- ഷമീർ അഹമ്മദ് (ഓ ബേബി)

കലാസംവിധായകൻ - മോഹൻദാസ് (2018)



എഡിറ്റിങ് -സം​ഗീത പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ)

പിന്നണി ​ഗായിക -ആൻ ആമി (തിങ്കൾപ്പൂവിൻ -പാച്ചുവും അദ്ഭുതവിളക്കും)

പിന്നണി ​ഗായകൻ - വിദ്യാധരൻമാസ്റ്റർ (പതിരാണെന്നോർത്തൊരു കനവിൽ - ജനനം 1947 പ്രണയം തുടരുന്നു)

സംഗീതസംവിധായകന്‍ (ബി.ജി.എം)- മാത്യൂസ് പുളിക്കൻ (കാതൽ)

സംഗീതസംവിധായകന്‍- ജസ്റ്റിൻ വർ​ഗീസ് (ചാവേർ)

ഗാനരചയിതാവ്- ഹരീഷ് മോഹനൻ (ചാവേർ)

ചലച്ചിത്ര​ഗ്രന്ഥം- മഴവിൽക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)

ചലച്ചിത്രലേഖനം- കാമനകളുടെ സാംസ്കാരിക സന്ദർഭങ്ങൾ (പി.പ്രേമചന്ദ്രൻ)

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !